Tuesday, November 21, 2017 Last Updated 27 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 11.47 AM

അമ്മയോടൊപ്പം വെള്ളം കുടിക്കാനെത്തിയ കുട്ടിയാനക്ക് സംഭവിച്ചത് ; രസകരമായ വീഡിയോ കാണാം

uploads/news/2017/06/120168/ele.jpg

സൗത്ത് കൊറിയയിലെ ഗ്രാന്റ് പാര്‍ക്ക് മൃഗശാലയിലെ കുട്ടിയാനക്ക് സംഭവിച്ച അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആനക്കുട്ടിയും പിടിയാനയും വെള്ളം കുടിക്കാനായി മൃഗശാലയില്‍ നിര്‍മ്മിച്ചിരിക്കുന്ന കുളത്തിന് സമീപത്തായി പോകുന്നു. കുറച്ചകലെ മറ്റൊരു പിടിയാനയും നില്‍ക്കുന്നുണ്ട്. തുടര്‍ന്ന് പിടിയാനയും കുട്ടിയാനയും വെള്ളം കുടിക്കുമ്പോള്‍ തുമ്പിക്കൈയ്ക്ക് നീളമില്ലാതിരുന്ന കുട്ടിയാന ഏന്തിവലിഞ്ഞ് വെള്ളം കുടിക്കുന്നതിനിടയില്‍ വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുന്നു. കൂടിയുണ്ടായിരുന്ന പിടിയാനയുടെ പരിഭ്രമവും നിലവിളിയും കേട്ട് കുറച്ചകലെ നിന്നിരുന്ന പിടിയാന ഓടി അടുത്ത് എത്തുന്നു.


തുടര്‍ന്ന ഇരുവരും തമ്മില്‍ നടത്തിയ ആശയവിനിമയം അനുസരിച്ച് ഇരുവരും കുളത്തിന്റെ മുന്‍വശത്ത് കൂടി കുട്ടിയാനയുടെ അടുത്തേക്ക് എത്തുന്നു. വെള്ളത്തില്‍ പൂര്‍ണ്ണായി മുങ്ങിക്കിടന്ന കുട്ടിയാനയെ ഇരുപിടിയാനകളും ചേര്‍ന്ന് രണ്ട് വശത്തുമായി ചേര്‍ത്ത് കുളത്തിന് പുറത്തെത്തിക്കുന്നു. മഗശാലയിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരു അപകടം വന്നപ്പോള്‍ സമയോചിതമായി ഒന്നു ചേര്‍ന്ന് ആ അപകടത്തെ തരണം ചെയ്ത പിടിയാനകളുടെ ബുദ്ധി വൈഭവത്തെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായതോടെ എല്ലാവരും അഭിനന്ദിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW