Friday, November 17, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 11.17 AM

സംഗീതത്തില്‍ വെണ്‍മലരേ

uploads/news/2017/06/120161/sitharakrishankumar.jpg

വ്യത്യസ്തമായ സ്വരമാധുര്യവുമായി മലയാളികളെ വിസ്മയിപ്പിച്ച ഗായികയാണ് സിതാര കൃഷ്ണകുമാര്‍. എന്റെ ആകാശം എന്ന മ്യൂസിക്‌വീഡിയോയിലൂടെ വീണ്ടും മലയാളി മനസ്സില്‍ ഇടം നേടുകയാണ് സിതാര.

ഏനുണ്ടോടീ അമ്പിളി ചന്തം
ഏനുണ്ടോടി താമരച്ചന്തം...

അമ്പിളി ചന്തംപാടിയെത്തിയ പൂങ്കുയില്‍. സിതാര കൃഷ്ണകുമാര്‍, ഈ ഭാവഗായികയുടെ ശബ്ദമാധുര്യം മലയാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിതാര ഇനി ഗായിക മാത്രമല്ല. സ്വന്തം വരികള്‍ക്ക് ഈണമിട്ടു സംഗീത സംവിധായികയുമായി.

അന്താരാഷ്ര്ട വനിതാ ദിനത്തോടനുബന്ധിച്ച് സിതാര എഴുതി ഈണം നല്‍കി പാടിയ എന്റെ ആകാശം മ്യൂസിക് വീഡിയോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എന്റെ ആകാശത്തിനുശേഷം നെഞ്ചോടു ചേര്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങളുമായെത്തുന്ന സിതാരയുടെ സംഗീതസാന്ദ്രമായ യാത്രകളിലൂടെ...

സംഗീതത്തിനിടയില്‍ നൃത്തവും പഠിച്ചു. ഇതിനിടയില്‍ എപ്പോഴാണ് സംഗീതത്തോട് കൂടുതല്‍ താല്‍പര്യം തോന്നിയത്?


സംഗീതവും നൃത്തവും ഒരേ പ്രാധാന്യത്തോടെയാണ് പഠിച്ചതും പ്രാക്ടീസ് ചെയ്തതും. സംഗീതത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടി. സ്വാഭാവികമായും നൃത്തത്തി ല്‍ പ്രാക്ടീസ് കുറഞ്ഞു. പ്രാക്ടീസ് കുറഞ്ഞാല്‍ നൃത്തം അവതരിപ്പിക്കുന്നതത്ര എളുപ്പമല്ല. സമയം കിട്ടുമ്പോള്‍ നന്നായി പ്രാക്ടീസ് ചെയ്ത് വേദികളില്‍ നൃത്തമവതരിപ്പിക്കണമെന്നുണ്ട്.

നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പാടി. ഏതാണ് കൂടുതല്‍ എളുപ്പമായി തോന്നിയത്?


മാതൃഭാഷയായ മലയാളമാണ് ഏറ്റവും എളുപ്പം. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളതും മലയാളം പാട്ടുകളാണ്. അതുകഴിഞ്ഞാല്‍ തമിഴാണ്. ഔസേപ്പച്ചന്‍ സാറിനു വേണ്ടിയാണ് കന്നടയില്‍ ആദ്യമായി പാടിയത്.

മറ്റു രണ്ടു ഭാഷകളിലും പാടിയിട്ടുള്ള പരിചയം കന്നടയിലും തെലുങ്കിലും ഗുണം ചെയ്തു. സംഗീത സംവിധായകരും രചയിതാക്കളും ഭാഷയിലുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ സഹായിക്കാറുണ്ട്. കന്നടയിലും തെലുങ്കിലും വളരെ കുറച്ചു മാത്രമാണ് പാടിയത്.

മലയാളികള്‍ക്ക് പൊതുവേ തമിഴ്പാട്ടുകളോട് ഒരിഷ്ടമുണ്ട്. തമിഴ് സംഗീതത്തെ ഫോളോ ചെയ്യുന്നവരാണ് നമ്മള്‍. സംഗീതത്തില്‍ ഭാഷാ വ്യത്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല.അതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. പിന്നെ ഭാഷയോട് കാണിക്കേണ്ട ബഹുമാനം കൊടുത്തു പാടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ഗായിക എന്ന നിലയില്‍ അഭിമാനം തോന്നിയത്?


പാട്ട് ഹിറ്റാകുന്നതോ അംഗീകാരങ്ങള്‍ കിട്ടുമ്പോഴോ അല്ല, പാട്ട് നന്നായി എന്ന് മറ്റുള്ളവര്‍ പറയുമ്പോഴാണ് അഭിമാനംതോന്നുന്നത്. സങ്കടപ്പെട്ട് ഇരിക്കുന്ന ഒരാള്‍ക്ക് എന്റെ പാട്ട് കേട്ട് കുറച്ചെങ്കിലും ആശ്വാസം കിട്ടി എന്നറിയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

വ്യത്യസ്തമായ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വര വ്യത്യാസങ്ങള്‍ വരുത്തുന്നതെങ്ങനെയാണ്?


വ്യത്യസ്തമായ പാട്ടുകളാണ് സ്വരവ്യത്യാസങ്ങള്‍ക്ക് കാരണമാകുന്നത്. പല സംഗീത സംവിധായകരുടെയും ആലോചനകളാണ് ഓരോ പാട്ടുകളും. അവര്‍ക്ക് ആ പാട്ടുകളെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടാവും.

പാടിക്കുന്ന സമയത്ത് എന്റെ ശബ്ദംകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് ആദ്യമേ പറഞ്ഞുതരാറുണ്ട്. ആ രീതിയില്‍ എന്നെക്കൊണ്ട് കഴിയുന്നതുപോലെ പാട്ടുകള്‍ പാടാറുമുണ്ട്.

തങ്ങള്‍ ചെയ്യുന്ന ജോലി എന്താണെന്ന് കൃത്യമായി ധാരണയുള്ളവരാണ് സംഗീത സംവിധായകര്‍. അവരുദ്ദേശിക്കുന്ന രീതിയില്‍ പാടുന്നതുവരെ അവരെന്നെ കറക്ട് ചെയ്തുകൊണ്ടിരിക്കും. അങ്ങനെയാണ് വ്യത്യസ്തമായ പാട്ടുകളുണ്ടാവുന്നത്.

സിനിമയിലെ പാട്ടുകള്‍ സന്ദര്‍ഭത്തിനനുയോജ്യമാവണം. അതിന് എഴുത്തിന്റെ സഹായം കൂടിയുണ്ടാവും. ശബ്ദം കൊണ്ടുള്ള അഭിനയമാണ് പാട്ടുകള്‍ എന്നാണ് ഞാന്‍ കരുതുന്നത്.

കച്ചേരി പോലെയോ വേദിയില്‍ പാടുന്നതുപോലെയോ അല്ല സിനിമയ്ക്ക് പാടുന്നത്. സംഗീതസംവിധായകര്‍ പറയുന്ന മോഡുലേഷന്‍ വരുത്തി പാട്ടുകള്‍ നന്നായി പാടാന്‍ ശ്രമിക്കാറുണ്ട്.

Ads by Google
TRENDING NOW