Wednesday, September 20, 2017 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 10.22 AM

ഈ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ ഏറ്റവും വലിയ ദളിത് മുഖം ; രാം നാഥ് കോവിന്ദ് രണ്ട് തെരഞ്ഞെടുപ്പുകളില്‍ തോറ്റ അഭിഭാഷകന്‍

uploads/news/2017/06/120152/kovind.jpg

ന്യൂഡല്‍ഹി: കടുത്ത ജാതി ചിന്തകള്‍ക്കും മത രാഷ്ട്രീയത്തിനും ഏറെ വളക്കൂറുള്ള ഇന്ത്യയില്‍ ഏറ്റവും വലിയ ദളിത് വിരുദ്ധരായി മുദ്രയടിക്കപ്പെട്ട ബിജെപി ദളിത് കാര്‍ഡ് ഇറക്കി വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയത്തിനും സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ശക്തമായ വേരുകളുള്ള ബീഹാറില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് രാം നാഥ് കോവിന്ദിനെ ഗവര്‍ണറാക്കി അമ്പരപ്പിച്ച ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ബീഹാറിലെ രാജ്ഭവനില്‍ നിന്നും രാഷ്ട്രപതിഭവനിലേക്ക് കോവിന്ദ് എത്തുമോ എന്നാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.

രാഷ്ട്രീയ മണ്ഡലത്തില്‍ അത്ര വിഖ്യാത നാമമൊന്നുമല്ലെങ്കിലും രാം നാഥ് കോവിന്ദ് ദളിത് വിഭാഗത്തില്‍ നിന്നും ബിജെപിയുടെ നേതൃപദവിയിലേക്ക് ഉയര്‍ന്ന ആദ്യകാല ദളിത് നേതാക്കളില്‍ ഒരാളാണ് കോവിന്ദ്. ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതി അഭിഭാഷകനായിരുന്ന കോവിന്ദ് 16 വര്‍ഷത്തെ അഭിഭാഷകവൃത്തിക്ക് ശേഷം 1991 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഘടനയ്ക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമര്‍പ്പണവും നിശ്ചയദാര്‍ഡ്യവുമൊക്കെയാണ് കൈമുതല്‍. 1994 ലും 2006 ലും രണ്ടു തവണ രാജ്യസഭാംഗമായിരുന്നു അദ്ദേഹം ദേരാപൂറിലെ പരൗംഖ് ഗ്രാമത്തിലെ പഴയവീട് ആര്‍എസ്എസിന് സംഭാവന ചെയ്തയാളാണ്.

1998 നും 2002 നും ഇടയില്‍ ബിജെപിയുടെ ദളിത് മോര്‍ച്ച പ്രസിഡന്റായിരുന്നു കോവിന്ദ്. പാര്‍ട്ടിയുടെ ദേശീയ വക്താവായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളുടെ തലവന്‍ കൂടിയായിരുന്നു. കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സിലും നിയമത്തിലും ബിരുദം നേടിയ ശേഷം ഡല്‍ഹിയില്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചെങ്കിലും 1975 ല്‍ പരീക്ഷ ജയിച്ചെങ്കിലും ചേര്‍ന്നില്ല. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പൂര്‍ണ്ണസമയ അഭിഭാഷകന്‍ ആകുകയും നിരവധി രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടാക്കുകയും ചെയ്തു. 1977-78 ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി എ ആയിരുന്നു കോവിന്ദ്.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടി അദ്ദേഹത്തെ യുപിയിലെ ഘട്ടംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തോറ്റു. 2007 ലായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയായി വേഷമിട്ടത്. ഇത്തവണ യുപിയിലെ ഭോഗ്നിപ്പൂര്‍ അസംബ്‌ളി മണ്ഡലമായിരുന്നു തട്ടകം. അവിടെയും തോറ്റു. എന്നിരുന്നാലും കോവിന്ദിന്റെ സംഘാടകനെന്നതും ഭരണപരമായുള്ള കഴിവും ബിജെപി മനസ്സിലാക്കി. അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും അവകാശങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ചില സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്കെതിരേ 1997 ല്‍ അദ്ദേഹം നടത്തിയ എസ് സി /എസ്ടി എംപ്‌ളോയീസ് മൂമെന്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW