Friday, June 23, 2017 Last Updated 10 Min 36 Sec ago English Edition
Todays E paper
Tuesday 20 Jun 2017 08.24 AM

മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഖത്തറിനെതിരായ ഉപരോധം വര്‍ഷങ്ങള്‍ നീളും: യുഎഇ

uploads/news/2017/06/120137/uae.jpg

അബുദാബി: വിദേശ നയത്തിലും അയല്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിനെതിരായുള്ള ഉപരോധം വര്‍ഷങ്ങള്‍ നീളുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. വികലമായ രാഷ്ട്രീയ നിലപാട് കൊണ്ട് ഒറ്റപ്പെടാനാണ് അവരുടെ തീരുമാനമെങ്കില്‍ അങ്ങനെ തുടരട്ടെ. പക്ഷേ അത് മാറുന്നതുവരെ ഉപരോധം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിഷേധത്തിന്റെയും കോപത്തിന്റെയും അവര്‍ ഇപ്പോഴും. ഇത് അവര്‍ മാറ്റിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളും തങ്ങളുടെ നിലപാട് തന്നെ തുടരും. പാരീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് യുഎഇയുടെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

ഖത്തറിനെതിരായ പരാതികളുടെ പട്ടിക ഉടന്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തു വിടും. അതോടെ ഖത്തറിന് പുറത്തു വരേണ്ടി വരും. ഇതിനായി കുവൈറ്റ് നടത്തുന്ന മാധ്യമ ശ്രമങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ അല്‍ഖ്വായിദ, മുസ്ലീം ബ്രദര്‍ ഹുഡ് എന്ന തീവ്രവാദ സംഘടനകളുമായി ഖത്തറിനുള്ള ബന്ധമാണ് ഏറ്റവും വലിയ ആശങ്കയെന്നും അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു.

Ads by Google
TRENDING NOW