Monday, October 23, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.22 AM

പുതുെവെപ്പിലേതു നരനായാട്ട്‌: കാനം, "തീവ്രവാദി ആരോപണം യു.എ.പി.എ. ചുമത്താന്‍"

uploads/news/2017/06/120009/k2.jpg

കണ്ണൂര്‍: പുതുവൈപ്പിനിലെ പോലീസ്‌ നടപടി നരനായാട്ടാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പത്രസമ്മേളത്തില്‍ ആവശ്യപ്പെട്ടു. പോലീസ്‌ നടപടിയെ ന്യായീകരിക്കാന്‍ തീവ്രവാദം ആരോപിക്കുകയാണ്‌. യു.എ.പി.എ. ചുമത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായിരിക്കാം തീവ്രവാദ ആരോപണമെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയുടെ പ്രതിച്‌ഛായ തകര്‍ക്കുകയാണു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചെയ്യുന്നത്‌.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളത്‌ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന്‌ കരുതുന്നവരല്ല. കഴിഞ്ഞ അഞ്ച്‌ വര്‍ഷം യു.ഡി.എഫ്‌. സര്‍ക്കാരിനെതിരായി നടത്തിയ ജനകീയ സമരങ്ങളാണ്‌ ഈ സര്‍ക്കാരിന്റെ കരുത്ത്‌.
ഐ.ഒ.സി പ്ലാന്റിന്‌ സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശമുണ്ടെങ്കില്‍ എന്തിനാണ്‌ മറൈന്‍ ഡ്രൈവില്‍ പ്രകടനം നടത്തുന്നവരെ പോലീസ്‌ തല്ലിച്ചതയ്‌ക്കുന്നത്‌? സ്‌ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും പ്രായംചെന്നവരെ ഉള്‍പ്പെടെ പിന്നാലെ ചെന്ന്‌ ലാത്തിച്ചാര്‍ജ്‌ നടത്തുകയും ചെയ്ുന്നത്‌യ എന്തിനാണ്‌? ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അവസാനിപ്പിക്കാമെന്ന്‌ കരുതരുത്‌. ഗൗരവത്തോടെ ചര്‍ച്ചയ്‌ക്കു വിളിച്ചാല്‍ സമരക്കാര്‍ പങ്കെടുക്കും.
ജനസാന്ദ്രതയുള്ള സ്‌ഥലത്താണ്‌ ഐ.ഒ.സി പ്ലാന്റ്‌ വരുന്നത്‌. കട്ടിലിനു കീഴില്‍ ബോംബ്‌ വച്ചിട്ട്‌ കിടക്കുന്നതിന്‌ തുല്യമാണ്‌ പുതുവൈപ്പിനിലെ അവസ്‌ഥയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ളതാകണം വികസനം. സമരത്തില്‍ പങ്കെടുത്ത്‌ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ 63 പേരും നാട്ടുകാരാണ്‌. പദ്ധതിയില്‍ ജനങ്ങള്‍ക്ക്‌ ആശങ്കയുണ്ട്‌. സമരരംഗത്തെത്തുന്നവരെല്ലാം വികസനവിരോധികളല്ല. പ്ലാന്റ്‌ വരുന്നുവെന്ന്‌ അറിഞ്ഞതു മുതല്‍ ജനങ്ങള്‍ നിയമവഴിയിലൂടെയുള്ള പോരാട്ടത്തിലായിരുന്നു. ഹരിത ട്രിബ്യൂണലില്‍ ഉള്‍പ്പെടെ ഇത്‌ സംബന്ധിച്ച്‌ കേസുകളുണ്ട്‌. അവിടെ പ്രത്യക്ഷസമരം തുടങ്ങിയിട്ടൂ മൂന്നു മാസമായി. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള ചര്‍ച്ചകളാണ്‌ നടക്കേണ്ടത്‌. ഇതിനോടു സമരസമിതി സഹകരിക്കുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നതെന്നും കാനം പറഞ്ഞു.

Ads by Google
Advertisement
Tuesday 20 Jun 2017 01.22 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW