Tuesday, August 22, 2017 Last Updated 6 Min 19 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.22 AM

ജേക്കബ്‌ തോമസിന്‌ 'ആ കസേര' കിട്ടിയില്ല; വിജിലന്‍സ്‌ 'പിന്നാലെ വരും'

uploads/news/2017/06/120008/k1.jpg

തിരുവനന്തപുരം: വിജിലന്‍സ്‌ ഡയറക്‌ടറായിരിക്കെ വിവാദങ്ങളെത്തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവധിയെടുത്ത ഡി.ജി.പി. ജേക്കബ്‌ തോമസ്‌ തിരിച്ചെത്തിയപ്പോള്‍ കിട്ടിയത്‌ ഐ.എം.ജി. (ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ ഗവണ്‍മെന്റ്‌) ഡയറക്‌ടര്‍ സ്‌ഥാനം. വിജിലന്‍സ്‌ മേധാവിയായ ലോക്‌നാഥ്‌ ബെഹ്‌റ സര്‍വീസില്‍ ജൂനിയറാണെങ്കിലും അദ്ദേഹത്തെ മാറ്റി ജേക്കബ്‌ തോമസിനു സ്‌ഥാനം തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. "ആ കസേര കണ്ട്‌ മറ്റാരും പനിക്കേണ്ട" എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതു വേറുതേയായി.

അതിനിടെ, ജേക്കബ്‌ തോമസിനെതിരേ സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചു. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഭൂമി വാങ്ങിക്കൂട്ടിയതിനെക്കുറിച്ചാണ്‌ അന്വേഷണം. ജേക്കബ്‌ തോമസിനെതിരേ വിജിലന്‍സ്‌ അന്വേഷണം ഉണ്ടാകുമെന്നു കഴിഞ്ഞ 18 നു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പുതിയ പദവിയില്‍ ജേക്കബ്‌ തോമസ്‌ ചുമതലയേറ്റു. പദവി മുന്‍കൂട്ടി അറിയിച്ചില്ലെങ്കില്‍ വിജിലന്‍സ്‌ ഡയറക്‌ടറേറ്റിലെത്തുമെന്ന്‌ അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ഇന്നലെ രാവിലെ പൊതുഭരണ വകുപ്പ്‌ അടിയന്തര സ്വഭാവത്തോടെ ഉത്തരവ്‌ പുറത്തിറക്കുകയായിരുന്നു.

താന്‍ ഇപ്പോള്‍ കൂട്ടിലല്ലെന്നും വിജിലന്‍സില്‍നിന്നു മാറ്റിയതിന്റെ കാരണം പിന്നീടു പറയുമെന്നും സ്‌ഥാനമേറ്റശേഷം ജേക്കബ്‌ തോമസ്‌ പറഞ്ഞു. വിജിലന്‍സില്‍നിന്നു മാറ്റിയതിന്റെ കാര്യവും കാരണവും താനാണോ സര്‍ക്കാരാണോ ആദ്യം പറയുക എന്നുനോക്കാം. 30-നു ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ സംസ്‌ഥാന പോലീസ്‌ മേധാവിയാകുമോ എന്ന ചോദ്യത്തിനു നാളത്തെക്കാര്യം പോലും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ജേക്കബ്‌ തോമസിന്റെ മറുപടി. രണ്ടു മാസത്തെയും 17 ദിവസത്തെയും അവധി കഴിഞ്ഞാണു ജേക്കബ്‌ തോമസ്‌ സര്‍വീസില്‍ തിരിച്ചെത്തിയത്‌.

ഐ.എം.ജി. ഡയറക്‌ടര്‍ സ്‌ഥാനം കേഡര്‍ പദവിയായി ഉയര്‍ത്തി ഒരു വര്‍ഷത്തേക്കാണു നിയമനം. ഇതോടെ ഡി.ജി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ ഏറ്റവും സീനിയറാണെങ്കിലും പോലീസ്‌ മേധാവിയായി ജേക്കബ്‌ തോമസ്‌ എത്താനുള്ള സാധ്യത മങ്ങി.വിജിലന്‍സ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ജേക്കബ്‌ തോമസ്‌ ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്‌. മേധാവിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു വിജിലന്‍സ്‌ ഡയറക്‌ടറുടെ ചുമതലയും നല്‍കി. സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ ടി.പി. സെന്‍കുമാറിനെ സംസ്‌ഥാന പോലീസ്‌ മേധാവിയായി നിയമിച്ചപ്പോള്‍ ബെഹ്‌റയെ വിജിലന്‍സ്‌ ഡയറക്‌ടര്‍ പദവിയില്‍ ഉറപ്പിച്ചു.

Ads by Google
Tuesday 20 Jun 2017 01.22 AM
YOU MAY BE INTERESTED
TRENDING NOW