Wednesday, June 20, 2018 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.17 AM

മംഗള്‍യാന്‍ 1000 ദിവസം പിന്നിട്ടു

uploads/news/2017/06/119967/d5.jpg

ബംഗളുരു: ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തില്‍ 1,000 ഭൗമ ദിനം (973.24 ചൊവ്വാ ദിനങ്ങള്‍) പൂര്‍ത്തിയാക്കി. വിക്ഷേപിക്കപ്പെടുമ്പോള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറു മാസം മംഗള്‍യാന്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഈ ആയുസാണു നീട്ടിക്കിട്ടിയത്‌.
പേടകത്തിന്‌ തകരാറൊന്നുമില്ലെന്നും പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്‌.ആര്‍.ഒ.) വ്യക്‌തമാക്കി. പേടകം ഇതുവരെ 388 തവണ ചൊവ്വയെ ഭ്രമണം ചെയ്‌തു. 2014 സെപ്‌റ്റംബര്‍ 24 നാണ്‌ മാഴ്‌സ്‌ ഓര്‍ബിറ്റര്‍ മിഷന്‍ (മംഗള്‍യാന്‍) പേടകം ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തിയത്‌. 2013 നവംബര്‍ അഞ്ചിനാണു പേടകവുമായി പി.എസ്‌.എല്‍.വി. റോക്കറ്റ്‌ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തില്‍നിന്നു പറന്നുയര്‍ന്നത്‌. 2013 ഡിസംബര്‍ ഒന്നിന്‌ ഉപഗ്രഹം ഭൂമിയുടെ ആകര്‍ഷണ പരിധി കടന്നു. ചൊവ്വയുടെ ഉപരിതലത്തെയും ധാതു സമ്പത്തിനെയും കുറിച്ചു പഠിക്കാനും മീതെയ്‌ന്‍ നിറഞ്ഞ അന്തരീക്ഷം നിരീക്ഷിക്കാനുമാണ്‌ പേടകം നിര്‍മിച്ചത്‌.

Ads by Google
Tuesday 20 Jun 2017 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW