Tuesday, August 22, 2017 Last Updated 33 Min 2 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.17 AM

വിദേശയാത്രയ്‌ക്ക്‌ പുറപ്പെടല്‍ കാര്‍ഡ്‌ വേണ്ട

uploads/news/2017/06/119966/d4.jpg

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നു വിദേശത്തേക്കു വിമാനയാത്ര നടത്തുന്നവര്‍ ജൂലൈ ഒന്നുമുതല്‍ പുറപ്പെടല്‍ രേഖ (ഡിപ്പാര്‍ചര്‍ കാര്‍ഡ്‌) പൂരിപ്പിച്ചു നല്‍കേണ്ടതില്ല. എന്നാല്‍, കപ്പലിലോ കരമാര്‍ഗം ചെക്‌പോസ്‌റ്റുകള്‍ കടന്നോ വിദേശത്തേക്കു പോകുന്നവര്‍ക്ക്‌ ഈ ഇളവു ബാധകമല്ല. യാത്രക്കാരന്റെ പേരുവിവരങ്ങള്‍, വിലാസം, പാസ്‌പോര്‍ട്ട്‌ നമ്പര്‍ ഉള്‍പ്പെടെ യാത്രാരേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍, ഫ്‌ളൈറ്റ്‌ നമ്പര്‍, യാത്രോദ്ദേശ്യം, വിദേശത്തു തങ്ങുന്ന കാലാവധി തുടങ്ങിയവയാണു പുറപ്പെടല്‍ രേഖയില്‍ പൂരിപ്പിക്കേണ്ടത്‌.
യാത്രാനടപടികളിലെ സങ്കീര്‍ണതയും തര്‍ക്കങ്ങളും ഒഴിവാക്കാനാണ്‌ ഈ ഇളവെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. യാത്രക്കാരനെ സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാക്കാന്‍ ഇപ്പോള്‍ മറ്റു സംവിധാനങ്ങളുള്ളതിനാലാണു കാലഹരണപ്പെട്ട നിബന്ധന ഒഴിവാക്കുന്നത്‌. വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികളിലെ കാലതാമസം ലഘൂകരിക്കാനും ഇതിലൂടെ കഴിയും.

Ads by Google
Tuesday 20 Jun 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW