Tuesday, October 17, 2017 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.14 AM

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

uploads/news/2017/06/119956/in1.jpg

വടക്കന്‍ ലണ്ടനില്‍ ഭീകരാക്രമണമെന്നു സംശയിക്കുന്ന സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ലണ്ടനിലെ മോസ്‌കില്‍ പ്രാര്‍ഥിച്ച്‌ ഇറങ്ങിയവര്‍ക്കിടയിലേക്ക്‌ വാന്‍ ഇടിച്ചുകയറ്റുകയായിരുന്നു. പത്തു പേര്‍ക്കു പരുക്കേറ്റു.
ബ്രിട്ടീഷ്‌ തലസ്‌ഥാനത്ത്‌ മൂന്നു മാസത്തിനിടെയുള്ള മൂന്നാം ഭീകരാക്രമണമെന്ന നിലയിലാണ്‌ അന്വേഷണം. ഡ്രൈവറെ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്നു കീഴ്‌പ്പെടുത്തി പോലീസിനു കൈമാറി. "എല്ലാ മുസ്ലിംകളെയും കൊല്ലും" എന്ന ആക്രോശത്തോടെയാണ്‌ ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സെവന്‍ സിസ്‌റ്റേഴ്‌സ്‌ റോഡിലെ മുസ്ലിം വെല്‍ഫെയര്‍ ഹൗസിനു മുന്നിലായിരുന്നു സംഭവം. ഈ കെട്ടിടത്തിലെ മോസ്‌കില്‍ പ്രാര്‍ഥിച്ച്‌ ഇറങ്ങിയവരെയാണ്‌ അക്രമി ലക്ഷ്യമിട്ടത്‌. ഇസ്ലാം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമെന്നാണ്‌ മുസ്ലിം കൗണ്‍സില്‍ ഓഫ്‌ ബ്രിട്ടന്‍ ഇതിനെ വിശേഷിപ്പിച്ചത്‌. മോസ്‌കുകള്‍ക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ മൂന്നിന്‌ ലണ്ടന്‍ ബ്രിഡ്‌ജില്‍ വാഹനം ഇടിപ്പിച്ചും കത്തി വീശിയും ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച്‌ 22-ന്‌ വെസ്‌റ്റ്‌ മിന്‍സ്‌റ്റര്‍ ബ്രിഡ്‌ജിലുണ്ടായ സമാനമായ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്‌റ്ററില്‍ സംഗീതപരിപാടിക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്‌. ആക്രമണം നടത്തിയ 47 വയസുകാരനെ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ അറസ്‌റ്റ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 20 Jun 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW