Tuesday, August 22, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.13 AM

മാലി ആക്രമണം: ഭീകരര്‍ അടക്കം ആറ്‌ മരണം

മാകോ(മാലി): പശ്‌ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ നാലുപേരെ വധിച്ചു. അഞ്ചുപേര്‍ പിടിയിലായി. തലസ്‌ഥാനമായ ബമാകോയിലെ റിസോര്‍ട്ടില്‍ 17 നായിരുന്നു ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. കംഗാബ റിസോര്‍ട്ടില്‍ ബന്ദികളാക്കപ്പെട്ട 36പേരെ മോചിപ്പിച്ചതായി സുരക്ഷാ വിഭാഗം മന്ത്രി സാലിഫ്‌ ട്രവോര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആഭ്യന്തര, വിദേശ സേനകള്‍ക്കുനേരേ ഭീകരാക്രമണങ്ങള്‍ പതിവാണെങ്കിലും ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അപൂര്‍വമാണ്‌. 2015 നവംബറിലാണ്‌ ഇതിനു മുമ്പ്‌ വലിയ ആക്രമണം നടന്നത്‌. അന്ന്‌ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads by Google
Tuesday 20 Jun 2017 01.13 AM
YOU MAY BE INTERESTED
TRENDING NOW