Tuesday, August 22, 2017 Last Updated 34 Min 23 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.13 AM

നൈജീരിയയില്‍ 16 മരണം

മെയ്‌ഡുഗുറി: നൈജീരിയയിലെ ഡലോറിയില്‍ അഭയാര്‍ഥി ക്യാമ്പിനു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബൊക്കോഹറാം ഏറ്റെടുത്തു. രണ്ട്‌ പെണ്‍ചാവേറുകളാണ്‌ ആക്രമണം നടത്തിയത്‌. ക്യാമ്പിനുള്ളില്‍ കടക്കാനുള്ള ഇവരുടെ ശ്രമം സുരക്ഷാഭടന്മാര്‍ തടഞ്ഞപ്പോഴാണു സ്‌ഫോടനം ഉണ്ടായത്‌.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ ക്യാമ്പിനുനേരേ ബൊക്കോഹറാം നടത്തിയ ആക്രമണത്തില്‍ 85 പേരാണു കൊല്ലപ്പെട്ടത്‌. ചില പ്രത്യേക ഗോത്രങ്ങളെ ലക്ഷ്യമിട്ട്‌ ബൊക്കോഹറാം ആക്രമണം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണു ജനങ്ങള്‍ അഭയാര്‍ഥി ക്യാമ്പിലേക്കു മാറിയത്‌.

Ads by Google
Tuesday 20 Jun 2017 01.13 AM
YOU MAY BE INTERESTED
TRENDING NOW