Friday, June 23, 2017 Last Updated 3 Min 58 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.13 AM

6.56 കോടി ജനങ്ങള്‍ അഭയാര്‍ഥികളായെന്ന്‌ യു.എന്‍.

യു.എന്‍: ഭീകരാക്രമണങ്ങളും ആഭ്യന്തര യുദ്ധവും മൂലം ലോകമെമ്പാടും 6.56 കോടി ജനങ്ങള്‍ അഭയാര്‍ഥികളായെന്നു യു.എന്‍. റിപ്പോര്‍ട്ട്‌. 2015 ല്‍ മൂന്ന്‌ ലക്ഷം അഭയാര്‍ഥികളാണ്‌ ഉണ്ടായിരുന്നത്‌.
പ്രശ്‌നപരിഹാരത്തിന്‌ രാജ്യാന്തര നയതന്ത്ര ഇടപെടല്‍ വേണമെന്ന്‌ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍. ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആവശ്യപ്പെട്ടു.
ദക്ഷിണ സുഡാനിലെ കലാപത്തെ തുടര്‍ന്ന്‌ 2016 ല്‍ 3.4 ലക്ഷം അഭയാര്‍ഥികളാണ്‌ ഉണ്ടായത്‌. രണ്ട്‌ ലക്ഷം പേരാണു സിറിയയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. അഭയാര്‍ഥികളില്‍ 84 ശതമാനവും ദരിദ്രരാജ്യങ്ങളിലാണു കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. സിറിയ, അഫ്‌ഗാനിസ്‌ഥാന്‍, ദക്ഷിണ സുഡാന്‍ എന്നിവടങ്ങളില്‍നിന്നാണു കൂടുതല്‍പ്പേര്‍ അഭയാര്‍ഥികളായതെന്നാണു റിപ്പോര്‍ട്ട്‌. തുര്‍ക്കി, പാകിസ്‌താന്‍, ലബനോന്‍, ഇറാന്‍, ഉഗാണ്ട, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലാണു കൂടുതല്‍പ്പേര്‍ അഭയം തേടിയത്‌. അഭയംതേടിയുള്ള യാത്രയ്‌ക്കിടെ ആയിരങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 20 Jun 2017 01.13 AM
YOU MAY BE INTERESTED
TRENDING NOW