Thursday, April 26, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.11 AM

ഒന്നിച്ചു താമസിച്ചിരുന്ന യുവതിയുടെ സഹോദരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

uploads/news/2017/06/119945/c3.jpg

നെടുങ്കണ്ടം: ഒന്നിച്ചു താമസിച്ചിരുന്ന യുവതിയുടെ സഹോദരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എഴുകുംവയല്‍ കോടാലിക്കവലയില്‍ എട്ടാനിയില്‍ കിഷോറാ(21) ണ്‌ പിടിയിലായത്‌.

രണ്ടാഴ്‌ച മുമ്പ്‌ ഭാര്യ വീട്ടിലില്ലായിരുന്ന സമയത്ത്‌ കിഷോര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ കുട്ടി വിവരം വെളിപ്പെടുത്തുന്നത്‌. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കിഷോറും പെണ്‍കുട്ടിയുടെ സഹോദരിയും വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപരമായി വിവാഹിതരായിട്ടില്ല.

പീഡനത്തിനിരയായ 11 വയസുകാരി കുറച്ചുനാളുകളായി കിഷോറിന്റെ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. നെടുങ്കണ്ടം സി.ഐ: റെജി എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Tuesday 20 Jun 2017 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW