Saturday, June 24, 2017 Last Updated 46 Min 37 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.08 AM

എസ്‌.ബി.ഐ. ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളില്‍ കുതിച്ചുചാട്ടം

മുംബൈ: നോട്ടു നിരോധനത്തിനുശേഷം എസ്‌.ബി.ഐയുടെ ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളില്‍ വന്‍ കുതിച്ചുചാട്ടം. ആര്‍.ബി.ഐയുടെ കണക്കനുസരിച്ച്‌ 11,720.73 കോടി രൂപയുടെ ഇടപാടുകളാണ്‌ ഏപ്രിലില്‍ നടന്നത്‌. മാര്‍ക്കറ്റ്‌ ഷെയറിന്റെ 31 ശതമാനമാണിത്‌.ഇതേസമയം, എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ. ബാങ്കുകളുടെ ഡബിറ്റ്‌ കാര്‍ഡ്‌ ഇടപാടില്‍ ഇടിവുണ്ടായി. ഏപ്രില്‍ അവസാനം എസ്‌.ബി.ഐക്ക്‌ 35 കോടി യും എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്‌ 2.39 കോടിയും ഐ.സി.ഐ.സി.ഐക്ക്‌ 3.7 കോടിയുമായിരുന്നു ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോക്‌താക്കള്‍.
ഏപ്രിലില്‍ 37,481.88 കോടി രൂപയുടെ ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളാണ്‌ ആകെ നടന്നത്‌. നോട്ടു നിരോധനത്തിനു തലേമാസം ഇത്‌ 21,941.28 കോടിയായിരുന്നു.
ഫലത്തില്‍, ഡെബിറ്റ്‌ കാര്‍ഡ്‌ ഇടപാടുകളില്‍ ഏപ്രിലില്‍ 70 ശതമാനം വര്‍ധനയുണ്ടായി.
സ്വകാര്യ ബാങ്കുകള്‍ക്കാണു ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോക്‌താക്കള്‍ കൂടുതലെങ്കിലും എസ്‌.ബി.ഐയുടെ ശക്‌തമായ കസ്‌റ്റമര്‍ അടിത്തറയാണ്‌ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചത്‌.

Ads by Google
Tuesday 20 Jun 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW