Tuesday, August 22, 2017 Last Updated 6 Min 8 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.03 AM

കോഹ്ലി-കുംബ്ലെ പോര്‌ മൂര്‍ച്‌ഛിക്കുന്നു

uploads/news/2017/06/119929/s2.jpg

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ പാകിസ്‌താനെതിരായ ദയനീയ തോല്‍വിക്ക്‌ പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്ലിയും കോച്ച്‌ അനില്‍ കുംബ്ലെയും തമ്മിലുള്ള പോര്‌ രൂക്ഷമാകുന്നു.
പരിശീലകനെന്ന നിലയില്‍ കുംബ്ലെയ്‌ക്ക് ഒരവസരം കൂടി നല്‍കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന്‌ കോഹ്ലി ബി.സി.സി.ഐ. ഉപദേശകസമിതിയോട്‌ വ്യക്‌തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഫൈനലിന്‌ മുമ്പ്‌ ശനിയാഴ്‌ച ക്രിക്കറ്റ്‌ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, വി.വി.എസ്‌. ലക്ഷ്‌മണ്‍ എന്നിവരുമായി കോഹ്ലി ഒരു മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയിരുന്നു.
ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബി.സി.സി.ഐ. ആക്‌ടിങ്‌ സെക്രട്ടറി അമിതാഭ്‌ ചൗധരി, സി.ഇ.ഒ. രാഹുല്‍ ജോഹ്‌റി, ജനറല്‍ മാനേജര്‍ എം.വി. ശ്രീധര്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു. ഈ അവസരത്തിലാണ്‌ കുംബ്ലെയ്‌ക്കെതിരെ കോഹ്ലി പരസ്യനിലപാടെടുത്തത്‌. ഇരുവരും തമ്മിലുള്ള ബന്ധം പരിഹരിക്കാനാവാത്തവിധം വഷളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോലി തന്റെ നിലപാട്‌ ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ ഇനി കുംബ്ലെയെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്നാണ്‌ ഉപദേശക സമിതിയുടെ ആലോചന. കുംബ്ലെയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനം എടുക്കാമെന്നാണ്‌ ഉപദേശക സമിതിയുടെ നിലപാട്‌.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW