Monday, January 15, 2018 Last Updated 58 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

അച്‌ഛനാരാണെന്നു പാക്‌ ആരാധകന്‍; നിയന്ത്രണം വിട്ടു മുഹമ്മദ്‌ ഷമി

uploads/news/2017/06/119927/s8.jpg

ഓവല്‍: ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലെ തോല്‍വിക്ക്‌ ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ പാക്‌ ആരാധകരുടെ പരിഹാസം. തോല്‍വിക്ക്‌ ശേഷം ഡ്രസിങ്‌ റൂമിലേക്ക്‌ മടങ്ങുമ്പോഴാണ്‌ ഇന്ത്യന്‍ താരങ്ങളോട്‌ പാക്‌ ആരാധകര്‍ മോശമായ രീതിയില്‍ സംസാരിച്ചത്‌.
എല്ലാം പൊട്ടിത്തകര്‍ന്നു പോയില്ലേ എന്നായിരുന്നു വിരാട്‌ കോഹ്ലിയോടു പാക്‌ ആരാധകന്റെ കമന്റ്‌.
ഹിന്ദിയിലായിരുന്നു സംസാരം. പിന്നീട്‌ മുഹമ്മദ്‌ ഷമിയും രോഹിത്‌ ശര്‍മയും കടന്നു പോയപ്പോള്‍ ''നിന്റെ അച്‌ഛന്‍ ആരാണെന്നാണ്‌'' ഈ ആരാധകന്‍ ചോദിച്ചത്‌.
ഇതുകേട്ട ഷമിക്ക്‌ ദേഷ്യമടക്കാനായില്ല. മുന്നോട്ടു പോകാതെ സ്‌റ്റെപ്പില്‍ നിന്ന ഷമി ആരാധകനോടു ദേഷ്യപ്പെടുകയും പിന്നീട്‌ തിരിച്ചിറങ്ങി ആരാധകന്റെ അടുത്തേക്ക്‌ നടക്കുകയും ചെയ്‌തു.
എന്നാല്‍ ഷമിക്ക്‌ പിറകില്‍ വരികയായിരുന്നു മഹേന്ദ്ര സിങ്‌ ധോണി ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു. ഷമിയെ ചേര്‍ത്തു പിടിച്ച്‌ ആശ്വസിപ്പിച്ച്‌ ധോണി ഡ്രസിങ്‌ റൂമിലേക്കു നടന്നു.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW