Saturday, October 21, 2017 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

കാറ്റിനെ കൂട്ടുപിടിച്ചു, ബോള്‍ട്ടിനെ വെല്ലുവിളിച്ച്‌ ആന്ദ്രെ ഡി ഗ്രാസെ

uploads/news/2017/06/119925/s6.jpg

സ്‌റ്റോക്‌ഹോം(സ്വീഡന്‍): പുരുഷന്മാരുടെ 100 മീറ്റര്‍ സ്‌പ്രിന്റില്‍ ലോകജേതാവ്‌ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിച്ചു കനേഡിയന്‍ താരം ആന്ദ്രെ ഡി ഗ്രാസെ.
കഴിഞ്ഞ ദിവസം നടന്ന ഐ.എ.എ.എഫ്‌. ഡയമണ്ട്‌ ലീഗ്‌ അത്‌ലറ്റിക്‌സില്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയെത്തിയാണ്‌ ഗ്രാസെ താരമായത്‌.
100 മീറ്ററില്‍ ഇത്‌ കനേഡിയന്‍ റെക്കോഡ്‌ സമയം കൂടിയായിരുന്നു; ഗ്രാസെയുടെ ഏറ്റവും മികച്ച സമയവും. എന്നാല്‍ കാറ്റിന്റെ ആനുകൂല്യം ഉണ്ടായിരുന്നതിനാല്‍ ഈ പ്രകടനം റെക്കോഡായി പരിഗണിക്കുകയില്ല.
രാജ്യാന്തര അത്‌ലറ്റിക്‌സ് നിയമം അനുസരിച്ച്‌ സെക്കന്‍ഡില്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ കാറ്റിന്റെ ആനുകൂല്യമുണ്ടെങ്കില്‍ അംഗീകൃത സമയമായി പരിഗണിക്കില്ല. ഗ്രാസെ മത്സരിക്കുമ്പോള്‍ സെക്കന്‍ഡില്‍ 4.8 മീറ്ററായിരുന്നു കാറ്റിന്റെ വേഗം.
എന്നാല്‍ പ്രകടനത്തില്‍ താന്‍ സന്തുഷ്‌ടനാണെന്നും സാങ്കേതിക വശങ്ങള്‍ മാറ്റിനിര്‍ത്തിയാലും മികച്ച പ്രകടനമാണ്‌ നടത്തിയതെന്നും ഗ്രാസെ പറഞ്ഞു. ബോള്‍ട്ടിന്റെ പേരിലുള്ള 9.58 സെക്കന്‍ഡ്‌ എന്ന റെക്കോഡ്‌ തകര്‍ക്കുക തന്റെ സ്വപ്‌നമാണെന്നും എന്നാല്‍ അത്‌ എളുപ്പമല്ലെന്നും കനേഡിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW