Saturday, June 02, 2018 Last Updated 38 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

പോര്‍ചുഗല്‍ ആതിഥേയര്‍ക്കെതിരേ

uploads/news/2017/06/119924/s5.jpg

കസാന്‍: കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്നു കളിയില്ല. നാളെ നടക്കുന്ന മത്സരത്തില്‍ യൂറോ ചാമ്പ്യനായ പോര്‍ചുഗല്‍ ആതിഥേയരായ റഷ്യയെ നേരിടും. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോയും ന്യൂസിലന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ്‌ പോര്‍ചുഗല്‍-റഷ്യ പോരാട്ടം. രാത്രി 11:30ന്‌ രണ്ടാം മത്സരം നടക്കും. സോണി സിക്‌സില്‍ തത്സമയം കാണാം.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോടു അവസാന മിനിറ്റില്‍ സമനില വഴങ്ങേണ്ടി വന്ന ആഘാതത്തിലാണ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും സംഘവും ഇറങ്ങുന്നത്‌. അതേസമയം ഉദ്‌ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ രണ്ടു ഗോളിന്റെ ജയം ആത്മവിശ്വാസത്തിലാണ്‌ റഷ്യ. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നുവെന്നതിന്റെ ആനുകൂല്യവും അവര്‍ക്കുണ്ട്‌.
ജീവന്മരണപ്പോരാട്ടത്തിനാണ്‌ ഇന്ന്‌ പോര്‍ചുഗല്‍ ഇറങ്ങുന്നത്‌. ഇന്ന്‌ ജയത്തില്‍ കുറഞ്ഞൊന്നും അവരുടെ സെമി സാധ്യതയെ സഹായിക്കില്ല. മുന്‍നിരയില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ഗോളടി മികവിലേക്ക്‌ ഉയരാത്തതാണ്‌ ആദ്യ മത്സരത്തില്‍ അവര്‍ക്ക്‌ വിനയായത്‌. പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയാണ്‌.
ഇതിനെല്ലാം ഇന്നത്തെ മത്സരത്തില്‍ പരിഹാരം ചെയ്യാനാകുമെന്നാണ്‌ ടീമിന്റെ വിശ്വാസം. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ കാര്യമായി ശ്രദ്ധിക്കാനാകില്ലെന്നു പോര്‍ചുഗല്‍ കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ കന്നി കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ കളിക്കുന്ന അവര്‍ സര്‍വസന്നാഹത്തോടെയുമാണു റഷ്യയിലെത്തിയത്‌.
പോര്‍ചുഗലിന്റെ യുവതാരങ്ങളായ റാഫേല്‍ ഗുരേരോ, ആന്ദ്രെ സില്‍വ, ബെര്‍നാഡോ സില്‍വ, ഗെല്‍സണ്‍ മാര്‍ട്ടിന്‍സ്‌ എന്നിവര്‍ക്ക്‌ ഇതു കഴിവ്‌ തെളിയിക്കാനുള്ള അവസരം ലഭിക്കും.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW