Sunday, May 27, 2018 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

കാമറൂണിനെ വീഴ്‌ത്തി ചിലി

uploads/news/2017/06/119923/s4.jpg

മോസ്‌കോ: കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ ഗ്രൂപ്പ്‌ ബിയിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരയ കാമറൂണിനെതിരേ മികച്ച ജയവുമായി ചിലി കളി തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ ജയം. അര്‍ട്യൂറോ വിദാല്‍, എഡ്വേര്‍ഡോ വര്‍ഗാസ്‌ എന്നിവരാണ്‌ വിജയികള്‍ക്കു വേണ്ടി ഗോളുകള്‍ നേടിയത്‌.
മത്സരത്തിന്റെ 80 മിനിറ്റുകള്‍ നേരം ചിലിയെ ഗോളടിക്കാനനുവദിക്കാതെ പിടിച്ചു കെട്ടിയ ശേഷമാണ്‌ കാമറൂണ്‍ തോല്‍വി സമ്മതിച്ചത്‌. 81-ാം മിനിറ്റില്‍ വിദാലാണ്‌ കാമറൂണിന്റെ പ്രതിരോധപ്പൂട്ട്‌ പൊളിച്ചത്‌.
സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ അലക്‌സിസ്‌ സാഞ്ചസായിരുന്നു ഗോളിനു പിന്നില്‍. പകരക്കാരനായി ഇറങ്ങിയ സാഞ്ചസ്‌ മധ്യവരയില്‍ നിന്നു ലഭിച്ച പന്ത്‌ പെനാല്‍റ്റി ബോക്‌സിന്റെ മധ്യത്തിലേക്കു ക്രോസ്‌ ചെയ്യുകയായിരുന്നു.
തന്റെ തലയ്‌ക്കു പാകത്തിനു വന്ന പന്ത്‌ തകര്‍പ്പന്‍ ഒരു ഹെഡറിലൂടെ വിദാല്‍ വലയിലാക്കി. കാമറൂണ്‍ ഗോള്‍കീപ്പര്‍ ഒണ്‍ഡോയോയുടെ തൊട്ടുമുന്നില്‍ നിലത്തുകുത്തിയുയര്‍ന്നാണ്‌ പന്ത്‌ വലയില്‍ക്കയറിയത്‌.
ലീഡ്‌ നേടിയതോടെ ആത്മവിശ്വാസമുയര്‍ന്ന ചിലി പിന്നീട്‌ നിരന്തര ആക്രമണങ്ങളാണ്‌ നടത്തിയത്‌. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ അവര്‍ രണ്ടാം ഗോളും നേടി. ഇക്കുറിയും ഗോളിന്റെ ശില്‍പി സാഞ്ചസായിരുന്നു.
പന്തുമായി എതിര്‍ ബോക്‌സിലേക്ക്‌ ഓടിക്കയറി ഷോട്ടുതിര്‍ത്ത സാഞ്ചസിനു അല്‍പം പിഴച്ചു. ഗോള്‍കീപ്പറുടെ കാലില്‍ തട്ടിത്തെറിച്ച പന്ത്‌ ചെന്നുവീണത്‌ വര്‍ഗാസിനു മുന്നില്‍. അവസരം പാഴാക്കാതെ ചിലി താരം പന്ത്‌ വലയിലാക്കുകയും ചെയ്‌തു.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW