Monday, October 23, 2017 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.00 AM

പ്രാര്‍ഥനാപൂര്‍വം

uploads/news/2017/06/119919/re5.jpg

ശാഹ്‌ ജീലാനി അസോസിയേഷന്‍ സത്യമാര്‍ഗം എന്ന പേരില്‍ മാസിക പ്രസിദ്ധീകരിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത്‌ കണ്ടുവരുന്നത്‌ ജൂതരുടെ ബുദ്ധികളില്‍ ആവിഷ്‌കരിക്കപ്പെട്ട ഇസ്ലാമിന്റെ പേരിലുള്ള ഇസ്ലാമിക വിരുദ്ധ ഉല്‍പന്നങ്ങളാണ്‌. ഈ ഉല്‍പന്നങ്ങള്‍ സംഘടനകളും പ്രസ്‌ഥാനങ്ങളും മത്സരിച്ച്‌ വിതരണം ചെയ്യുമ്പോള്‍ അതാണ്‌ ഇസ്ലാമെന്ന്‌ ജനം തെറ്റിദ്ധരിക്കുന്നു.
ജൂത-സയണിസ്‌റ്റ്‌ ശക്‌തികളുടെ നിഗൂഢ തന്ത്രങ്ങള്‍ തരിച്ചറിയാനാകാതെ പേന ചലിപ്പിക്കുന്ന പുതിയ സാഹചര്യത്തിന്‌ സത്യമാര്‍ഗം മാസിക തിരുത്താവട്ടെയെന്നാംശസിക്കുന്നു. നബിയും(സ) സ്വഹാബത്തും ഔലിയാഉം പ്രചരിപ്പിച്ച യഥാര്‍ഥ ഇസ്ലാമിനെ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുക എന്നതാണ്‌ ഇന്ന്‌ നിര്‍വഹിക്കേണ്ട സുപ്രധാന ദൗത്യം. ഈ ദൗത്യമാണ്‌ ശൈഖ്‌ ജീലാനി(റ) നിര്‍വഹിച്ചത്‌.മുസ്ലിം പളളികളും ഇസ്ലാമിക പണ്ഡിതന്മാരും ഇസ്ലാമിക ഗ്രന്ഥങ്ങളും ഇസ്ലാമിക ഗവേഷണ പഠനങ്ങളും ഇസ്ലാമിക വൈജ്‌ഞാനിക സംവാദങ്ങളും നിറഞ്ഞ്‌ നിന്നിരുന്ന ഒരു സമൂഹത്തില്‍ ജീവനില്ലാത്ത ഒരു ഇസ്ലാമിനെയാണ്‌ ശൈഖ്‌ ജീലാനി(റ) കണ്ടത്‌. വിശുദ്ധ തൗഹീദ്‌ ജനഹൃദയങ്ങളില്‍ സ്‌ഥാപിച്ച്‌ മരിച്ച്‌ കിടക്കുന്ന ഇസ്ലാമിന്‌ ശൈഖ്‌ ജീലാനി(റ) ജീവന്‍ നല്‍കി.
ഇസ്ലാമിക സംഘടനകള്‍ക്കും ഇസ്ലാമിക പാഠശാലകള്‍ക്കും ഇസ്ലാമിക പ്രഭാഷണ പ്രസിദ്ധീകരണങ്ങള്‍ക്കും ഇസ്ലാമിക വൈജ്‌ഞാനിക ചര്‍ച്ചകള്‍ക്കുമിടയില്‍ മരിച്ച്‌ കിടക്കുന്ന ഇസ്ലാമിനെ ഇന്ന്‌ ഞാന്‍ കാണുന്നു. നബി(സ) തങ്ങളും ശൈഖ്‌ ജീലാനിയും(റ) ഏതൊരു കാര്യംകൊണ്ട്‌ ഇസ്ലാമിന്‌ ജീവന്‍ നല്‍കിയോ അതിലൂടെ മാത്രമേ ഇന്നും ഇസ്ലാമിന്റെ യഥാര്‍ഥ ജീവന്‍ തിരിച്ചുനല്‍കാന്‍ കഴിയുകയുളളൂ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇസ്ലാമിന്‌ ജീവന്‍ നല്‍കിയ ശൈഖ്‌ ജീലാനിയുടെ(റ) മാര്‍ഗത്തിലേക്ക്‌ കടന്നുവരുന്നതിനു പകരം ഇസ്ലാമിന്റെ പേരില്‍ ജീവിക്കാനാണിന്ന്‌ പലര്‍ക്കും താല്‌പര്യം.
ശൈഖ്‌ ജീലാനിയും(റ) അവിടുത്തെ ശിഷ്യരും ചെയ്‌തപോലെ പ്രസ്‌തുത ദൗത്യം നിര്‍വഹിക്കുന്നതിന്‌ സഹായകമായി ഉയര്‍ന്നു നില്‍ക്കാന്‍ സത്യമാര്‍ഗം മാസികയ്‌ക്ക്‌ സാധിക്കട്ടെ എന്ന്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു.

Ads by Google
Advertisement
Tuesday 20 Jun 2017 01.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW