Tuesday, August 22, 2017 Last Updated 6 Min 15 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.00 AM

ഇരട്ടകളുടെ സംഗമവേദിയായി കോതനല്ലൂര്‍ ഫൊറോനാ പള്ളി

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ നടന്ന പ്രസിദ്ധമായ ഇരട്ടകളുടെ സംഗമത്തില്‍ 680 ജോഡി ഇരട്ട സഹോദരങ്ങള്‍ പങ്കെടുത്തു. ഇടവക മധ്യസ്‌ഥരും ഇരട്ടവിശുദ്ധരുമായ വിശുദ്ധ ഗര്‍വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും (കന്തീശങ്ങള്‍) അനുഗ്രഹം തേടിയാണ്‌ കോതനല്ലൂരില്‍ ഇരട്ട സഹോദരങ്ങളുടെ അപൂര്‍വസംഗമം നടന്നത്‌.
തീര്‍ത്ഥാടനകേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന പളളിയില്‍ ഇടവക മദ്ധ്യസ്‌ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളാണ്‌ ഇരട്ടകളുടെ അപൂര്‍വ സംഗമവേദിയായത്‌. നാല്‌ മാസം പ്രായമായ ഓണംത്തുരുത്ത്‌ ചെരുവില്‍ റോബി-ജോളി ദമ്പതികളുടെ മക്കളായ ആല്‍ഫിയ, ആല്‍ഫിന്‍ എന്നിവരാണ്‌ സംഗമത്തിലെ ഇളംതലമുറക്കാര്‍. കോതനല്ലൂര്‍ ഫൊറോനാ പളളി ഇടവകാംഗങ്ങളായി 1927 ഒക്‌ടോബര്‍ മൂന്നിന്‌ ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും പ്രോത്താസീസുമാണ്‌ സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. ഇരട്ടകള്‍ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ മൂന്നു ജോഡികളും സംഗമത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ പേരാവൂര്‍ കുളക്കാട്ട്‌ കളപ്പറമ്പത്ത്‌ ബ്രിട്ടോയും ബെന്നിയും, കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശികളായ റോണി റോസ്‌ ജിമ്മി, റോമി റോസ്‌ ജിമ്മി എന്നിവരാണ്‌ സംഗമത്തില്‍ പങ്കെടുക്കാന്‍ ദൂരെ നിന്നെത്തിയവര്‍. അഞ്ച്‌ ജോഡി വൈദികരും ഏഴ്‌ ജോഡി കന്യാസ്‌ത്രീകളും സംഗമത്തിനെത്തിയിരുന്നു.
സംഗമത്തില്‍ പങ്കെടുത്ത ഇരട്ട വൈദികരാണ്‌ സമൂഹബലിക്ക്‌ കാര്‍മികത്വം വഹിച്ചത്‌. തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ്‌ വഹിച്ചതും ഇരട്ടവൈദികരായിരുന്നു. മുത്തുകുടകളേന്തിയ ഇരട്ടസഹോദങ്ങള്‍ പ്രദക്ഷിണത്തില്‍ കന്തീശങ്ങള്‍ക്ക്‌ അകമ്പടി സേവിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്ക്‌ സമര്‍പിക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കാര്‍മികത്വം വഹിച്ചു.
ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും നടന്നു. വികാരി റവ.ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സഹവികാരി ഫാ.ജോസഫ്‌ മേച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും നടന്നത്‌.

Ads by Google
Tuesday 20 Jun 2017 01.00 AM
YOU MAY BE INTERESTED
TRENDING NOW