Saturday, October 21, 2017 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 12.57 AM

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ സൂപ്പര്‍വൈസറി പി.എസ്‌. 1 ഗ്രേഡില്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍മാരെ (ഐ.ടി.) നിയമിക്കുന്നു. മൂന്നു (ജനറല്‍) ഒഴിവുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
അംഗീകൃത സര്‍വകലാശാലയില്‍നിന്നും കംപ്യൂട്ടര്‍ സയന്‍സ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ വിഷയങ്ങളില്‍ ചുരുങ്ങിയത്‌ 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ അംഗീകൃത സ്‌ഥാപനത്തില്‍നിന്നും കംപ്യൂട്ടര്‍ എന്‍ജിനീയറിങ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ചുരുങ്ങിയത്‌ 60 ശതമാനം മാര്‍ക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ.
ഏതെങ്കിലും സ്‌ഥാപനത്തില്‍ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏഴുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും വേണം.
അപേക്ഷകര്‍ക്ക്‌ ജൂലൈ 12ന്‌ 40 വയസ്‌ കവിയരുത്‌. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി, എസ്‌.സി./എസ്‌.ടി, ഭിന്നശേഷിക്കാര്‍, വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ ചട്ടപ്രകാരം ഇളവുണ്ട്‌.
11200-29500 രൂപയാണ്‌ ശമ്പളം. അപേക്ഷാഫീസ്‌ 200 രൂപ. എസ്‌.സി, എസ്‌.ടി, ഒ.ബി.സി. വിഭാഗക്കാര്‍ക്ക്‌ ഫീസില്ല. ഓണ്‍ലൈന്‍ പേമെന്റ്‌ വഴിയാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്‌.
അപേക്ഷ അയയ്‌ക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.cochinshipyar.dcom എന്ന വെബ്‌സൈറ്റിലെ കരിയര്‍ പേജ്‌ സന്ദര്‍ശിക്കുക.
അപേക്ഷിക്കുമ്പോള്‍ മാര്‍ക്ക്‌ ലിസ്‌റ്റ് അടക്കം ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ അയയ്‌ക്കാനുള്ള അവസാന തീയതി ജൂലൈ 12.

Ads by Google
Advertisement
Tuesday 20 Jun 2017 12.57 AM
YOU MAY BE INTERESTED
TRENDING NOW