Tuesday, August 22, 2017 Last Updated 2 Min 23 Sec ago English Edition
Todays E paper
Tuesday 20 Jun 2017 12.57 AM

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ട്രെയിനര്‍

uploads/news/2017/06/119913/car1.jpg

കേരള സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌പോര്‍ട്‌സ് ഹോസ്‌റ്റലുകളിലെയും വിവിധ പദ്ധതികളിലെയും കായികതാരങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ വിവിധ കായികയിനങ്ങളില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക്‌ ട്രെയിനര്‍മാരെ നിയമിക്കുന്നതിന്‌ വാക്‌ ഇന്‍ ഇന്റര്‍വ്യൂ നടത്തും.
വോളിബോള്‍, ഫുട്‌ബോള്‍, ഹോക്കി, ബോക്‌സിങ്‌, സോഫ്‌റ്റ്ബോള്‍, റോളര്‍ സ്‌കേറ്റിങ്‌, പവര്‍ ലിഫ്‌റ്റിങ്‌, അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ആര്‍ച്ചറി, റോവിങ്‌, തെയ്‌ക്വോണ്ടോ, ക്രിക്കറ്റ്‌, ബേസ്‌ബോള്‍, സൈക്ലിങ്‌, ഹാന്‍ഡ്‌ബോള്‍, ഖോഖോ, കനോയിങ്‌, കയാക്കിങ്‌, ജൂഡോ, കരാട്ടെ, ഷട്ടില്‍ ബാഡ്‌മിന്റണ്‍, ഫെന്‍സിങ്‌, ജിംനാസ്‌റ്റിക്‌സ്, കബഡി, റസലിങ്‌, വെയ്‌റ്റ്ലിഫ്‌റ്റിങ്‌, ഷൂട്ടിങ്‌ എന്നീ ഇനങ്ങളിലാണ്‌ ഒഴിവുകള്‍. അംഗീകൃത സര്‍വകലാശാലയില്‍നിന്ന്‌ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും ബന്ധപ്പെട്ട കായികയിനത്തില്‍ നേടിയ എന്‍.ഐ.എസ്‌. ഡിപ്ലോമയും (ഡിപ്ലോമ കോഴ്‌സ് ഇല്ലാത്ത കായികയിനങ്ങളില്‍ എന്‍.ഐ.എസ്‌. സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സും അംഗീകൃത അന്തര്‍ദേശീയ/ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം/പരിശീലന മികവ്‌) ആണ്‌ അടിസ്‌ഥാന യോഗ്യത. ജോലിയില്‍ മുന്‍പരിചയവും സ്‌പോര്‍ട്‌സില്‍ മികവുമുള്ള അപേക്ഷകര്‍ക്ക്‌ മുന്‍ഗണന.
നിശ്‌ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷ ബയോഡാറ്റയും വയസ്‌, വിദ്യാഭ്യാസം, മുന്‍പരിചയം തുടങ്ങി യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പും സഹിതം ജൂണ്‍ 20ന്‌ രാവിലെ എട്ടിന്‌ തിരുവനന്തപുരത്തെ സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0471 2330167. വെബ്‌സൈറ്റ്‌: www.sportscouncil.kerala.gov.in

Ads by Google
Tuesday 20 Jun 2017 12.57 AM
YOU MAY BE INTERESTED
TRENDING NOW