Wednesday, December 13, 2017 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 08.48 PM

രണ്ട് കിലോമീറ്റര്‍ ദൂരം പൊതുവഴിയിലൂടെ ആളില്ലാതെ പായുന്ന ബൈക്ക്: ഞെട്ടിക്കുന്ന വീഡി​യോ പുറത്ത്

uploads/news/2017/06/119903/bik.jpg

തിരക്കേറിയ റോഡില്‍ മോട്ടോര്‍സൈക്കിള്‍ തനിയെ ഓടിയത് രണ്ട് കിലോമീറ്റര്‍. ഫ്രാന്‍സിലാണ് സംഭവം നടന്നത്. റൈഡറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്കു കണ്ട് അമ്പരന്നെന്നാണ് വിഡിയോ പകര്‍ത്തിയയാള്‍ പറയുന്നത്. കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയില്‍ പറയുന്നുണ്ട്.

ഹൈവേയിലൂടെ ക്രൂസ് കണ്‍ട്രോളില്‍ വരികയായിരുന്ന റൈഡര്‍ അപകടത്തില്‍പെട്ടു മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണെങ്കിലും, മോട്ടോര്‍സൈക്കിള്‍ യാത്ര തുടരുകയായിരുന്നു. അപകടത്തില്‍ കൈക്കു പരിക്കേറ്റ റൈഡര്‍ തന്റെ ബൈക്കിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകള്‍ക്കു ശേഷം ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ മോട്ടോര്‍സൈക്കിളിനെ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി.

Ads by Google
Monday 19 Jun 2017 08.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW