Friday, June 23, 2017 Last Updated 7 Min 7 Sec ago English Edition
Todays E paper
Monday 19 Jun 2017 08.45 PM

ഭാര്യയുമായി ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ അവള്‍ നോക്കി നില്‍ക്കെ അഭിനയിക്കാന്‍ ചമ്മലാണ്: അമ്മുവിന്റെ അമ്മയിലെ മാഷ് പറഞ്ഞ കാര്യങ്ങള്‍

uploads/news/2017/06/119901/ammu2.jpg

അമ്മുവിന്റെ അമ്മയില്‍ അമ്മുവിന്റെ ഭര്‍ത്താവായി എത്തുന്ന മാഷിന് ആരാധകര്‍ ഏറെയാണ്. മാഷിനെ അവതരിപ്പിക്കുന്നതു സീരിയല്‍ താരം സൗപര്‍ണ്ണികയുടെ ഭര്‍ത്താവായ സുഭാഷാണ്. മസ്‌ക്കറ്റില്‍ ബിസിനസ് ചെയ്യുകയാണു സുഭാഷ്. ഒരിക്കല്‍ ഭാര്യ സൗപര്‍ണ്ണികയൊടൊത്തു തടിവച്ചെടുത്ത ഫോട്ടോ വാട്ട്‌സ്ആപ്പില്‍ ഇട്ടതോടെയാണ് അമ്മുവിന്റെ അമ്മയിലേയ്ക്കുള്ള ക്ഷണം വന്നത്. താടിവച്ചു കണ്ട സുഭാഷിനെ സീരിയല്‍ നിര്‍മ്മാതാവ് സജിന്‍ രാഘവന്‍ വിളിക്കുകയായിരുന്നു. ഈ രൂപത്തിലൊരാളെയാണ് അന്വേഷിക്കുന്നതെന്ന് പറഞ്ഞു. സുഭാഷ് ഈ കഥാപാത്രത്തിന് യോജിക്കുമെന്നു തോന്നുന്നു, അഭിനയിക്കുമോ എന്നു ചോദിച്ചു. ഇത്രയും വലിയ ആളുകള്‍ പറയുമ്പോള്‍ നമ്മുക്കതു നിരസിക്കാന്‍ കഴിയില്ല എന്നു സുഭാഷ് പറയുന്നു.

uploads/news/2017/06/119901/swprnika.jpg

ഈ സിരിയലിന്റെ സംവിധായകന്‍ ഷൈജു സുകേഷിനേയും നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് തന്നെ ഈ സീരിയലിലേയ്ക്കു ക്ഷണിച്ചത് എന്നു താരം പറയുന്നു. അഞ്ചുവര്‍ഷം മുമ്പു ദുരദര്‍ശനില്‍ ഒരു സീരിയലില്‍ അഭിനയിച്ചു എങ്കിലും പിന്നീട് ഫീല്‍ഡ് മാറിപ്പോകുകയായിരുന്നു. പുതിയ അവസരങ്ങള്‍ ഒന്നും തേടി പോയില്ല ബിസിനസുമായി മുന്നോട്ട് പോയി. അമ്മുവിന്റെ അമ്മയില്‍ കുറച്ച് ഭ്രാന്തുള്ള ആളായിട്ടാണ് അഭിനയിക്കുന്നത്. ആദ്യം കുറച്ചു ഭയമായിരുന്നു. പക്ഷേ അപ്പോള്‍ സൗപര്‍ണ്ണിക പറഞ്ഞു ഇത്തരം കഥാപാത്രങ്ങളാണു ശരിക്കും ഒരു നടന്‍ അഭിനയിക്കേണ്ടത് എന്ന്.
uploads/news/2017/06/119901/ammu.jpg

സാധാരണ നായകനോ വില്ലനോ ഒക്കെ ആകാന്‍ ആര്‍ക്കും പറ്റും എന്ന്. ഇതു വെല്ലുവിളി നിറഞ്ഞ കഥാപത്രമാണ്. ചില സീനുകളൊക്കെ കാണുമ്പോള്‍ ഇങ്ങനെയല്ല അങ്ങനെ ചെയ്യേണ്ടിരുന്നു എന്ന് സൗപര്‍ണ്ണിക പറയും. ഭാര്യയുമായി ഒരുമിച്ച് ഒരു സീരിയലില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്നും സുഭാഷ് പറയുന്നു. മറ്റാരേക്കാള്‍ കംഫര്‍ട്ടബിളായിരിക്കുമല്ലോ. പക്ഷേ അവള്‍ നോക്കി നില്‍ക്കെ അഭിനയിക്കാന്‍ കുറച്ചു ചമ്മലാണ്. അമ്മുവിന്റെ അമ്മ ഷൂട്ട് ചെയ്യുന്ന സമയത്ത് അവള്‍ കൊച്ചിലേക്ക് ഷൂട്ടിങ് കാണാന്‍ വരാമെന്നു പറഞ്ഞു എങ്കിലും താന്‍ സമ്മതിച്ചില്ലെന്നു സുഭാഷ് പറയുന്നു. കാരണം അവളുടെ മുമ്പില്‍ വച്ച് അഭിനയിക്കുമ്പോള്‍ ചമ്മലുണ്ടാകും.

Ads by Google
Monday 19 Jun 2017 08.45 PM
YOU MAY BE INTERESTED
TRENDING NOW