Sunday, January 14, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 08.04 PM

ബഹുനില കെട്ടിടത്തിനു മുകളില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ കാത്തിരുന്നത് വന്‍ദുരന്തം

uploads/news/2017/06/119898/th.jpg

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ മൊബൈയിലില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ കാത്തിരുന്നതു വന്‍ ദുരന്തം. കെട്ടിടത്തിനു മുകളില്‍ നിന്നു യുവതി കാല്‍ തെറ്റി വീണു മരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഓംഗോളിലാണു ദാരുണസംഭവം ഉണ്ടായത്. ഭാഗ്യനഗര്‍ കോളനിയിലെ താമസക്കാരിയായിരുന്ന ത്രിപുര എന്ന യുവതിയാണു മരിച്ചത്. ഇവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെറ്റി വീഴുകയായിരുന്നു.

ഉടന്‍ തന്നെ മരണം സംഭവിച്ചു. ബിടെക്ക് പാസായ ഇവര്‍ക്ക് അടുത്തയിടെ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. ജോലിക്ക് ചേരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണു ദുരന്തം സംഭവിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Ads by Google
Monday 19 Jun 2017 08.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW