Monday, May 28, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 08.01 PM

പാകിസ്താനിലേക്ക് പൊയ്ക്കൂടെ? ചാംപ്യന്‍സ് ട്രോഫിയില്‍ പാക് ടീമിനെ അഭിനന്ദിച്ച ഹുറിയത് നേതാവിനോട് ഗംഭീര്‍

Kashmir separatist leader , Gambheer

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയ പാകിസ്താനെ അഭിനന്ദിച്ച ഹുറിയത് കോണ്‍ഫ്രണ്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെതിരെ ഗൗതം ഗംഭീര്‍. പാകിസ്താന്റെ വിജയം പാകിസ്താനില്‍ പോയി ആഘോഷിക്കൂവെന്ന് മിര്‍വായിസിനോട് ഗൗതം പറഞ്ഞു. എവിടെയും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയെന്നു തോന്നുന്നു എന്നുമായിരുന്നു മിര്‍വായിസിന്റെ ട്വീറ്റ്. മികച്ച ടീം ഇന്നത്തെ ദിവസം നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍-ഫറൂഖ് ട്വീറ്റ് ചെയ്തു.

എന്നാല്‍ പാകിസ്താനെ അഭിനന്ദിച്ച മിര്‍വായിസിനെതിരെ ഗൗതം ഗംഭീര്‍ രംഗത്ത് വന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ അതിര്‍ത്തി കടക്കാത്തതെന്ന് ഗൗതം ചോദിച്ചു. കുറച്ചു കൂടി നല്ല വെടിക്കെട്ട് കാണാമായിരുന്നില്ലേ (ചൈനീസ്). ഈദും അവിടെ ആഘോഷിക്കാം. സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ താനും സഹായിക്കാമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

Ads by Google
Monday 19 Jun 2017 08.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW