ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഇക്കുറി തിളങ്ങിയതു സൂപ്പര്‍ താരങ്ങളല്ല മറിച്ചു മറ്റൊരാളണ്. ലിസിയുടേയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയാണ് ആ താരം. നിവിന്‍ പോളി, നയന്‍താര, വിനായകന്, ഗായത്രി സുരേഷ് തുടങ്ങിയവര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും എല്ലാവരുടേയും കണ്ണുകള്‍ കല്യാണിയിലേയ്ക്കായിരുന്നു. അമ്മ ലിസിക്കൊപ്പമാണു കല്ല്യാണി അവാര്‍ഡ് നിശയില്‍ എത്തിയത്.