Wednesday, January 17, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 06.02 PM

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന് പ്രതിപക്ഷ പിന്തുണയില്ല

Ramnath Kovind

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം. പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് രാംനാഥ് കോവിന്ദിന്റെ പേര് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍എസ്എസ് അജണ്ടയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഘടകകക്ഷികളോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പിന്നീട് അറിയിക്കുമെന്നും ശിവസേന വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. സുഷമ സ്വരാജിനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് മമത അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി, സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിംഗിനോടും ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് അവര്‍ വ്യക്തമാക്കിയതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW