Sunday, August 06, 2017 Last Updated 3 Min 33 Sec ago English Edition
Todays E paper
Monday 19 Jun 2017 05.53 PM

മകനെ വല്ലാതെ ട്രോളണ്ട കേട്ടോ..! കോച്ചാകാന്‍ ഇന്റര്‍വ്യൂവിന് എന്റെ മുന്നില്‍ നീ വരും

sourav ganguly, virender sehwag

മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും വീരേന്ദ്ര സേവാഗും ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ ഇരുന്ന് ഏറ്റുമുട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ കൗതുകമായി. വിക്കറ്റിനിടയിലെ താരങ്ങളുടെ ഓട്ടത്തെ കുറിച്ചുള്ള സംഭാഷണമാണ് രസകരമായ ഈ ഏറ്റുമുട്ടലിന് വഴിവെച്ചത്.

വിക്കറ്റിനിടയിലെ കോഹ്‌ലിയുടെ ഓട്ടത്തെ പ്രശംസിച്ച ഗാംഗുലിയെ മുനവെച്ച് ട്രോളിയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിക്കുന്നത്. തനിയ്ക്ക് പണ്ടൊരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിക്കറ്റിനിടയിലെ ഓട്ടം വളരെ മികച്ചതായിരുന്നെന്നുമാണ് ഗാംഗുലിയെ ഉദ്ദേശിച്ച് സെവാഗിന്റെ പ്രതികരണം.

അധികം വൈകിയില്ല ഉടന്‍ എത്തി ഗാംഗുലിയുടെ മറുപടി. തന്റെ വിക്കറ്റിനിടയിടെ ഓട്ടം വളരെ വേഗത്തിലായിരുന്നു എന്നാണ് ഗാംഗുലിയുടെ മറുപടി. എന്നാല്‍ അവിടം കൊണ്ടും നിര്‍ത്താന്‍ സെവാഗിന് ഉദ്യേശമില്ലായിരുന്നു. കോഹ്‌ലിയെക്കാള്‍ വേഗത്തിലോടാന്‍ നിങ്ങള്‍ക്ക് മാത്രമാണ് കഴിയുക എന്നാണ് സെവാഗ് വീണ്ടും ഗാംഗുലിയെ കളിയാക്കിയത്.

ഇതോടെ സെവാഗിനെ 100 മീറ്റര്‍ ഓട്ടപന്തയത്തിന് വെല്ലുവിളിക്കുകയായിരുന്നു ഗാംഗുലി. ഈ ടൂര്‍ണമെന്റിന് ശേഷം ഓവലില്‍ 100 മീറ്റര്‍ ഒട്ടപ്പന്തയത്തിന് വരുന്നുണ്ടോ എന്നായിരുന്നു സെവാഗിനോട് ഗാംഗുലിയുടെ വെല്ലുവിളി.

എനിയ്ക്കത് നിഷ്പ്രയാസം സാധിക്കും. നിനക്ക് ഞാന്‍ രണ്ട് ഫിസിയോമാരെ തരാം. നിങ്ങള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ടീമിലും മുന്‍ താരങ്ങള്‍ക്കിടയിലുമെല്ലാം' ഗാംഗുലി കത്തികയറി.

ഒടുവില്‍ സെവാഗിന്റെ ട്രോളാക്രമണത്തില്‍ സഹികെട്ട ഗാംഗുലി പറഞ്ഞു 'ഇന്ത്യന്‍ ടീമിന്റെ കോച്ചാവണമെങ്കില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്. അതിന് നീ എന്റെ മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് വല്ലാതെ കുത്തണ്ട''. ഉടന്‍ സേവാഗ് പ്രേക്ഷകരോടായി ഞങ്ങള്‍ രണ്ട് എക്‌സ്ട്രാ ഓവര്‍ സമയത്തേയ്ക്ക് കമന്ററി നടത്തിയത് ദാദയ്ക്ക് ഈ കണക്കുകള്‍ നിങ്ങളെ അറിയിക്കണമെന്നുള്ളതുകൊണ്ടാണ് ഇതോടെ കമന്ററി ബോക്‌സില്‍ കൂട്ടച്ചിരി. കൂടെയുള്ള മറ്റൊരു മുന്‍ ഇന്ത്യന്‍ താരം സാബ കരീമും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നു.

Ads by Google
TRENDING NOW