Sunday, October 08, 2017 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 05.32 PM

ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി; കുംബ്ലെയ്‌ക്കെതിരെ തുറന്നടിച്ച് കോഹ്‌ലി

Virat Kohli ,  Anil Kumble ,  team India

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. പാകിസ്താനെതിരായ ഫൈനല്‍ മത്സരത്തിന് മുമ്പ് തന്നെ പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്കെതിരെ നായകന്‍ വിരാട് കോഹ്‌ലി കലാപക്കൊടി ഉയര്‍ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരുന്നതിനോട് കോഹ്‌ലി കടുത്ത വിയോജിപ്പ് പ്രകടിച്ചു. ഇതോടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ വെട്ടിലായി. ചാംപ്യന്‍സ് ട്രോഫി ഫൈനലിന് തലേന്ന് ഉപദേശക സമിതി അംഗങ്ങളും ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി, സിഇഒ, ജനറല്‍ മാനേജര്‍ എന്നിവര്‍ കോഹ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നായകനും പരിശീലകനും തമ്മിലുള്ള ഭിന്നത പരിഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക ശേഷവും ഭിന്നത പരിഹരിക്കാനായില്ല. കോഹ്‌ലി തന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഇനി കുംബ്ലെയെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്നാണ് ഉപദേശക സമിതിയുടെ ആലോചന. കുംബ്ലെയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനം എടുക്കാമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്.

അതേസമയം കുംബ്ലെയ്ക്ക് കീഴില്‍ ടീം നേട്ടം കൈവരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ഒറ്റയടിക്ക് ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ ടീമിനും നായകനും താല്‍പ്പര്യമില്ലാത്ത പരിശീലകനെ മുന്‍നിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആശങ്ക. ഇത് ഭാവിയിലും ഭിന്നത രൂക്ഷമാക്കുകയേള്ളൂ. അതുകൊണ്് തന്നെ ആരെ ഒഴിവാക്കുമെന്ന ധര്‍മസങ്കടത്തിലാണ് ടീം മാനേജ്‌മെന്റ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW