Wednesday, December 13, 2017 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.31 PM

പുതുവൈപ്പിന്‍റെ ആശങ്കയില്‍ പ്രവാസലോകവും

uploads/news/2017/06/119875/gu-7.jpg

ദോഹ: കടലും കായലും ചുറ്റപെട്ട വൈപ്പിന്‍ദീപില്‍നിന്നറിയുന്ന വാര്‍ത്തകളുടെ ആശങ്കയിലാണ് അറബികടലിനിക്കരെഖത്തറില്‍ജോളിവിശ്വനാഥ് . നിരവധി ജനകീയ സമരങ്ങളിലൂടെ കേരളത്തിന് മാതൃകയായ വൈപ്പിന്‍ജനതനടത്തുന്ന പുതുവൈപ്പ് ​ഐ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമരത്തില്‍ നടന്ന നിഷ്ടൂരമായ പോലീസ് വേട്ടയില്‍ പരിക്കേറ്റവരില്‍ പലരും ജോളിയുടെ അയല്‍ക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്.ഏഷ്യയിലെ ഏറ്റവുംവലിയദീപായ വൈപ്പിനിലെ ജനത നിരവധി ജനകീയ പോരാട്ടങ്ങളുടെ ഭാഗമാണ് .തങ്ങളുടെ ആവാസഭൂമിയുടെ സുരക്ഷിതത്വവുമായി ബന്ധപെട്ടു നടക്കുന്ന സമരത്തില്‍ നിക്ഷിപ്തതാല്പര്യമാണ് സംരക്ഷിക്കപെടുകന്നതായാണ് സമരകേന്ദ്രത്തില്‍നിന്നറിയാന്‍ കഴിഞ്ഞതെന്ന് ജോളി പറയുന്നു . ഇലക്ട്രിഷനായി ജോലിനോക്കുന്ന ജോളി തന്നെ പോലെ ഖത്തറിലും,മറ്റു ഗള്‍ഫ് നാടുകളിലുമുള്ള പുതുവൈപ്പിന്‍ സ്വദേശികളായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സമരത്തിന്‍റെ പശ്ചാതലത്തില്‍ സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകുമോഎന്ന ആശങ്കയിലാണ് .

മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Monday 19 Jun 2017 04.31 PM
YOU MAY BE INTERESTED
TRENDING NOW