Saturday, June 24, 2017 Last Updated 48 Min 41 Sec ago English Edition
Todays E paper
Monday 19 Jun 2017 04.30 PM

കോഴിക്കോട് ജില്ലാ കെ എം സി സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

uploads/news/2017/06/119874/gu-6.jpg

ദോഹ: കോഴിക്കോട് ജില്ലാ കെ എം സി സി ദോഹയിലെ അസ്മക് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു . ചടങ്ങിൽ വെച്ച് കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ഫുടബോൾ ടീം താരത്തിന് ജില്ലാ കമ്മി റ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഫണ്ടുദ്ഘാടനം കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറി നിയമത്തുള്ള കോട്ടക്കൽ നിർവഹിച്ചു. പ്രയാസമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന കെഎംസിസിയുടെ മുഖമുദ്രയാണ് ജീവ കാരുണ്യപ്രവർത്തനങ്ങളെന്ന് അദ്ദേഹംപറഞ്ഞു .കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അലി പള്ളിയത്, സംസ്ഥാന വൈസ് പ്രസിഡന്റ് സി വി ഖാലിദ്, സെക്രെട്ടറിമാരായ ജാഫർ തയ്യിൽ, ഫൈസൽ അരോമ, ഉപദേശക സമിതി അംഗം പി വി മുഹമ്മദ് മൗലവി , കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൂന്തോട്ടം , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സവാദ് വെളിയംകോടു, ജില്ലാ ഭാരവാഹികളായ എം എ അബ്ദുല്ല, കെ കെ ബഷീർ,അജ്മൽ തെങ്ങലക്കണ്ടി,അഫ്സൽ വടകര, ഓ കെ മുനീർ, മമ്മു ശമ്മാസ് സംബന്ധിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി മമ്മു കെട്ടുങ്ങൽ സ്വാഗതവും ട്രഷറർ ഷാനവാസ് ബേപ്പൂർ നന്ദിയും പറഞ്ഞു.

Ads by Google
Monday 19 Jun 2017 04.30 PM
YOU MAY BE INTERESTED
TRENDING NOW