Wednesday, January 17, 2018 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.25 PM

സൗദിയിലെ നജ്റാന്‍ സെന്‍ട്രല്‍ മലയാളികളടക്കം 54 ഇന്ത്യക്കാര്‍.

കൊലപാതകം, ഖാത്ത് കടത്ത്, മദ്യനിര്‍മാണം, സാമ്പത്തിക തിരിമറി തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നജ്റാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് മലയാളികള്‍ അടക്കം 54 ഇന്ത്യക്കാര്‍.കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം ജയില്‍ സന്ദര്‍ശിക്കുകയും തടവുകാരായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ അധികൃതരോട് ആരായുകയും ചെയ്തു.
വൈസ് കോണ്‍സുല്‍ ഷിഹാബുദ്ദീന്‍ ഖാന്‍, ഉദ്യോഗസ്ഥനായ മുഹമ്മദ് ഫൈസല്‍, കമ്യൂണിറ്റി വെല്‍ഫയര്‍ അംഗങ്ങളായ റഹ്മാന്‍ ഉപ്പള, രാജേന്ദ്രന്‍, ജാഫര്‍ ഇരിട്ടി, ഗഫൂര്‍ മംഗലാപുരം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സെന്‍ട്രല്‍ ജയില്‍ മേധാവി നായിഫ് അലി അല്‍ഖഹ്ത്താനിയുമായി കോണ്‍സുലര്‍ സംഘം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യന്‍ തടവുകാരുടെ ക്ഷേമത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കോണ്‍സുലര്‍ സംഘം തര്‍ഹീല്‍, ലേബര്‍ കോടതി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

> ചെറിയാന്‍ കിടങ്ങന്നൂര്‍.

Ads by Google
Monday 19 Jun 2017 04.25 PM
YOU MAY BE INTERESTED
TRENDING NOW