Saturday, October 14, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.18 PM

ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ഉംറ വിസ സ്റ്റിക്കര്‍ പതിക്കില്ല.

uploads/news/2017/06/119866/gu-3.jpg

റിയാദ് : ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിച്ചതായി തെളിയിക്കുന്നതിനു പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന രീതി ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി നിര്‍ത്തലാക്കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മലേഷ്യ, ബംഗ്ലാദേശ്, യു.എ.ഇ, സുഡാന്‍, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കാണ് പാസ്പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കല്‍ നിര്‍ത്തലാക്കിയത്. പകരം എ-4 സൈസ് പേപ്പറില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി പ്രിന്റ് ചെയ്യും. നേരത്തെ ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് വിസ പാസ്പോര്‍ട്ടില്‍ സ്റ്റിക്കറായി പതിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു.

അതത് രാജ്യങ്ങളിലെ സൗദി എംബസിയാണ് പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിച്ചു കൊണ്ടിരുന്നത്. ഈ സമ്പ്രദായമാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്. തീര്‍ഥാടകര്‍ വിമാനം കയറുന്ന എയര്‍പോര്‍ട്ടുകളില്‍ നിന്ന് അവരുടെ വിസ ശരിയാണോ എന്ന് പരിശോധിക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുളള ഹജ് തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഹജ് വിസ സ്റ്റിക്കറായി പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. പകരം എ-4 സൈസ് പേപ്പറായിരുന്നു നല്‍കിയിരുന്നത്. തീര്‍ഥാടകരെ സൗദിയിലെത്തിക്കുന്ന വിമാന കമ്പനികള്‍ക്ക് വിസ സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കാന്‍ ഇതുവഴി അവസരം ലഭിച്ചിരുന്നു.

ഇന്ത്യന്‍, ഇന്തോനേഷ്യന്‍ ഹാജിമാര്‍ക്ക് നടപ്പാക്കിയ പരിഷ്‌കാരം വിജയിച്ചതോടെയാണ് ഏഴു രാജ്യങ്ങളില്‍ നിന്നുള്ള ഉംറ വിസക്കാര്‍ക്ക് ഈ പദ്ധതി നടപ്പാക്കിയതെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ഉംറ വിഭാഗം അണ്ടര്‍ സെക്രട്ടറി എന്‍ജി. അബ്ദുല്‍ അസീസ് ദംനഹൂരി അറിയിച്ചു.

> ചെറിയാന്‍ കിടങ്ങന്നൂര്‍.

Ads by Google
Advertisement
Monday 19 Jun 2017 04.18 PM
YOU MAY BE INTERESTED
TRENDING NOW