Wednesday, January 17, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 03.33 PM

ഇന്ത്യന്‍ വിപണി പിടിക്കാന്‍ ടാറ്റയുടെ നെക്‌സോണ്‍ എത്തുന്നു

uploads/news/2017/06/119852/auto.jpg

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെയൊണ് ടാറ്റയില്‍ നിന്നുള്ള കോമ്പാക്ട് എസ്‌യുവി നെക്‌സോണിനെ കാത്തിരിക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

നിലവിലെ IMPACT ഡിസൈന്‍ തത്വത്തില്‍ ഒരുങ്ങുന്ന ടാറ്റയുടെ നാലാമത്തെ മോഡലാണ് വിപണിയില്‍ എത്താനിരിക്കുന്ന നെക്സോണ്‍. ഡ്യൂവല്‍ ടോണ്‍ ഇന്റീരിയറാണ് നെക്സോണില്‍ ടാറ്റ ഒരുക്കുന്നത്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് റെവട്രോണ്‍ പെട്രോള്‍ എഞ്ചിനിലാകും ടാറ്റ നെക്‌സോണ്‍ എത്തുക. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലും നെക്‌സോണ്‍ സാന്നിധ്യമറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സിറ്റി, സ്‌പോര്‍ട്, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാകും പുതിയ നെക്‌സോണില്‍ ലഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ നെക്‌സോണിനെ ടാറ്റ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. ശ്രേണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300, മാരുതി വിതാര ബ്രെസ്സ മോഡലുകളായിരിക്കും നെക്‌സോണിന്റെ നിരത്തിലെ എതിരാളികള്‍.

Ads by Google
TRENDING NOW