Saturday, May 19, 2018 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 02.54 PM

കാറിന്റെ ബോണറ്റില്‍ കയറി ഈ വിരുതനെ കണ്ടോ? ചാക്കിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് പറ്റിയത്..

ചാക്കില്‍ കയറ്റികൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം സര്‍വ്വശക്തിയുമെടുത്ത് അവന്‍ തടയുന്നുണ്ട്.
King cobra

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഒരു കാറിനുള്ളില്‍ കയറിയ ആളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ഒരു മിനിവാനിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ രാജവെമ്പാലയാണ് താരം. മൂന്ന് മീറ്ററോളം(10 അടി) നീളമുള്ള ഇവനെ നാലു പോലീസുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ചാക്കില്‍ കയറ്റികൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം സര്‍വ്വശക്തിയുമെടുത്ത് അവന്‍ തടയുന്നുണ്ട്.

വീഡിയോ കാണാം:

4.6 കിലോ ഭാരമുള്ളതാണ് പിടിയിലായ പാമ്പ്. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതിനകം 70,000 പേര്‍ കണ്ടുകഴിഞ്ഞു. 1000 പ്രതികരണങ്ങളും ലഭിച്ചു. പാമ്പിനെ പിന്നീട് സമീപത്തുള്ള കാട്ടില്‍ തുറന്നുവിട്ടുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Ads by Google
Monday 19 Jun 2017 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW