Friday, June 23, 2017 Last Updated 1 Min 50 Sec ago English Edition
Todays E paper
Monday 19 Jun 2017 02.46 PM

ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ യുവാവ് മദ്യലഹരിയില്‍ സത്യം വെളിപ്പെടുത്തി

murder , crime

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപാതക വിവരം വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ മനോജ് (25) ആണ് തന്റെ ഭാര്യ കോമളിനെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളാണ് കോമളും മനോജും. ഒരു വര്‍ഷത്തോളം ദമ്പതികള്‍ സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു.

ഇതോടെ കോമളിനെ മനോജ് ശാരീരികമായി മര്‍ദ്ദിക്കുന്നത് പതിവായി. സംശയത്തിന്റെ പേരിലായിരുന്നു ക്രൂരമായ മര്‍ദ്ദനം. ഒടുവില്‍ മര്‍ദ്ദനം സഹിക്കാനാകാതെ കോമള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോന്നു. ഇതിന് പിന്നാലെ കോമളിനെ തിരികെ കൂട്ടിക്കൊണ്ട് പേകാന്‍ മനോജ് വിളിച്ചുവെങ്കിലും അവര്‍ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇയാള്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പിരന്ന് കോമളിനെ തിരികെ വിളിച്ചു.

തുടര്‍ന്ന് ഇയാളുമായി കാണാന്‍ കോമള്‍ തയ്യാറായെങ്കിലും കൂടിക്കാഴ്ച കലഹത്തിലാണ് അവസാനിച്ചത്. പിറ്റേന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വനപ്രദേശത്ത് വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. പരസ്യമായ വഴക്ക് ഒഴിവാക്കുന്നതിന് ഇവിടെ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് വിശ്വസിപ്പിച്ചാണ് മനോജ്, കോമളിനെ ഇവിടേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് അടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിലായ മനോജിന് കൊലപാതക വിവരം മറച്ചു വയ്ക്കാനായില്ല. താന്‍ ഭാര്യയെ കൊന്നുവെന്ന് ഇയാള്‍ തന്റെ സുഹൃത്തിനോട് വെളിപ്പെടുത്തി. ശനിയാഴ്ച പ്രതിയുമായി സംഭവ സ്ഥലത്ത് എത്തിയ പോലീസ് മണ്ണിനടിയില്‍ കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്തു.

Ads by Google
TRENDING NOW