Wednesday, January 17, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 02.26 PM

ആപ്പിളിനെ പിന്തള്ളി വാവേയുടെ 'ഓണര്‍'

honor 8 lite

ആപ്പിളിനെ പിന്തള്ളി വാവേയുടെ 'ഓണര്‍'. പൂര്‍ണ ഗ്ലാസ് ബോഡിയുള്ള മിനുസമാര്‍ന്ന ഫോണാണ് ഓണര്‍ 8 ലൈറ്റ്. ഡബിള്‍ സൈഡഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ബ്രഷ്ഡ് മെറ്റല്‍ ഫിനിഷും. 7.6 മില്ലിമീറ്റര്‍ കനമുള്ള സ്ലിം ബോഡി. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 7.0 (നൂഗട്ട്) ഒഎസും അതിന്മേല്‍ ഓണറിന്റെ സ്വന്തം ഇഎംയുഐ 5.0 എന്ന യൂസര്‍ ഇന്റര്‍ഫേസുമാണിതിന്. അനായാസ ഉപയോഗമാണ് ഇഎംയുഐയിലൂടെ സാധ്യമാകുന്നത്. വാവേയ്യുടെ കിരിന്‍ 655 എന്ന ഒക്ടാ കോര്‍ പ്രോസസറാണ് ഓണര്‍ 8 ലൈറ്റിനു കരുത്തേകുന്നത്. ഗെയിമുകളില്‍ പോലും വേഗം കിട്ടുന്നുണ്ട്. 64 ജിബി ആണു സ്‌റ്റോറേജ്. മൈക്രോ എസ്ഡി വഴി ഇത് ഇരട്ടിയാക്കാം.

4ജി, എല്‍ടിഇ സൗകര്യമുള്ള ഇരട്ടസിം ഫോണാണിത്. രണ്ടാമത്തെ സിം ഇട്ടാല്‍ എസ്ഡി കാര്‍ഡ് ഇടാനാകില്ല. 8എംപി മുന്‍ ക്യാമറയും 12 എംപി പിന്‍ ക്യാമറയുമാണുള്ളത്. അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന ഒട്ടേറെ ഷൂട്ടിങ് മോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫിക്ക് 'ബ്യൂട്ടിഫൈ' മോഡുമുണ്ട്. ഹൈ ഡെഫിനിഷന്‍ വീഡിയോകള്‍ ചിത്രീകരിക്കാനുമാകും. 3000 എംഎഎച്ച് ബാറ്ററിക്കു പിന്തുണയുമായി ഇന്റലിജന്റ് പവര്‍ സേവിങ് മോഡുകള്‍ കൂടി ഉള്ളതിനാല്‍ ചാര്‍ജ് തീരുമെന്ന പേടിയില്ലാതെ ഉപയോഗിക്കാം.

Ads by Google
TRENDING NOW