Thursday, April 19, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.38 PM

ഇന്ധനവില ഇനി വിരല്‍ത്തുമ്പില്‍: ആപ്പും, മെസേജും ,സൈറ്റും റെഡി

Oil price, Method, Mobile App

ഇന്ധനവില ഇനി വിരല്‍ത്തുമ്പിലെത്തും. ഓരോ ദിവമസവും മാറിമറിയുന്ന വില അറിയാന്‍ ഉപഭോക്താക്കള്‍ നെട്ടോട്ടമോടണ്ട. വില ഉപഭോക്താക്കളിലെത്തിക്കാന്‍ മൂന്നു സംവിലധാനങ്ങളാണ് എണ്ണ കന്‌ളപനികള്‍ ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മൊബൈല്‍ സന്ദേശം എന്നിവ വഴിയാണ് വില വിരല്‍ത്തുമ്പിലെത്തുക.

ഓരോ നഗരത്തിലെ പമ്പുകള്‍ തമ്മിലും വില വ്യത്യാസം ഉണ്ടാകാം. എന്നതിനാല്‍ ഓരോ പമ്പിലെയും വില അറിയാനാകും. www.iocl, www.bharatpetroleum.in, www.hindustanpetroleum.com എന്നിവയിലാണ് ഈ സംവിധാനം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ fuel@IOC, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ smartDrive, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ My HPCL എന്നീ മൊബൈല്‍ ആപ്ലീക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തും വില അറിയാം. ഓരോ കമ്പനിയുടെ നമ്പറിലേയ്ക്കും എ്എംഎസ് അയച്ചും വില അറിയാം ഇതിനായി ഡീലര്‍ കോഡും വ്യക്തമാക്കണം.

ഡീലര്‍ കോഡ് അടിച്ച് പമ്പ് ഏതു കമ്പനിക്ക് കീഴിലാണോ അവര്‍ക്ക് മെസേജ് അയയ്ക്കുകയാണ് വേണ്ടത്. ഇതിനായി ഐ.ഒ.സി 9224998849 എന്ന നമ്പറും, ബി.പി.സി.എല്‍ 9223112222 എന്ന നമ്പറും, എച്ച്.പി.സി.എല്‍ 922201122 എന്ന നമ്പറും പ്രസീദ്ധീകരിച്ചിട്ടുണ്ട്.

Ads by Google
Monday 19 Jun 2017 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW