Monday, June 18, 2018 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.25 PM

ബിസിനസ് നടത്താന്‍ കയ്യില്‍ നയാപൈസയില്ല; യുവതി ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം വീട്ടില്‍ ആങ്ങളയുടെ പണം കൊള്ളയടിക്കാന്‍

uploads/news/2017/06/119828/robbery.jpg

ന്യൂഡല്‍ഹി: രാത്രിയുടെ കനത്ത ഇരുട്ടില്‍ വീടിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അഞ്ചു വയസ്സുള്ള തന്റെ അനന്തിരവനെ ക്രിമിനലുകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയപ്പോഴും നാത്തൂന്‍ മോഷണ സംഘത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും ആരതി അഗര്‍വാള്‍ മിണ്ടാതെ ഒന്നും ചെയ്യാതെ കാഴ്ചക്കാരിയെപോലെ നില്‍ക്കുകയായിരുന്നു. പിന്നീട് തോക്കിന്‍ മുന തനിക്ക് നേരെയായപ്പോള്‍ പണമിരിക്കുന്ന അലമാര ചൂണ്ടിക്കാട്ടി താക്കോല്‍ എടുത്തുകൊടുത്തു. മോഷ്ടാക്കള്‍ പണവും ആഭരണങ്ങളുമായി രണ്ടു ലക്ഷം രൂപയും അടങ്ങിയ സേഫുമായി ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം നടന്ന വന്‍ മോഷണങ്ങളില്‍ ഒന്ന് നടന്നത് ഇങ്ങിനെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ കള്ളന്മാര്‍ സിസിടിവി യില്‍ കുടുങ്ങുകയും പോലീസ് മൂന്ന് പേരെയും പൊക്കുക കൂടി ചെയ്തപ്പോള്‍ കഥയെല്ലാം മാറി. മോഷണത്തിന്റെ സൂത്രധാരന്‍ എല്ലാം നടക്കുമ്പോള്‍ കൊച്ചുകുട്ടിയുടെ തലയില്‍ തോക്കു വെച്ചിട്ടും ഒന്നു ഒച്ചയിടാന്‍ പോലും കൂട്ടാക്കാതെ മിണ്ടാതെ നില്‍ക്കുകയും സേഫ് കാട്ടിക്കൊടുക്കുകയും താക്കോല്‍ നല്‍കുകയും ചെയ്ത ആരതി തന്നെയായിരുന്നു. പുതിയൊരു ബിസിനസ് സംരംഭം തുടങ്ങാനായി നയാ പൈസ കയ്യിലില്ലായിരുന്ന യുവതി ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത പരിപാടിയായിരുന്നു സ്വന്തം വീട്ടിലെ മോഷണം.

എല്ലാം പൊളിച്ചു കളഞ്ഞത് ആരതിയുടെ മൊബൈല്‍ഫോണാണ്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ നാത്തൂന്‍ രോഹിണി അഗര്‍വാള്‍ പോലീസിനെ വിളിച്ചു. രണ്ടുപേര്‍ വീട്ടിനുള്ളില്‍ കടന്ന് തന്റെ ഭര്‍ത്താവ് ബ്രിജേഷിനെയും ആരതിയെയും ആക്രമിച്ച ശേഷം പണം ഉണ്ടായിരുന്ന സേഫുമായി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടെന്ന് ഇവര്‍ പറഞ്ഞു. സിസിടിവി പരിശോധിച്ച പോലീസ് സേഫും ബൈക്ക് ഓടിച്ചുപോയ ദിക്കും ശ്രദ്ധിച്ചു. പല ടീമായി പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും മൊഹമ്മദ്ഖാന്‍, മഞ്ജുര്‍ അലി, മൊഹമ്മദ് അഹമ്മദ് എന്നീ മൂന്നു പേരെ സീലാംപൂരില്‍ നിന്നും ഗസിയാബാദിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പൊക്കി.

ഇതിന് പിന്നാലെ ആരതിയുടെ കോള്‍ റെക്കോഡുകള്‍ പരീക്ഷിച്ച പോലീസ് ഇവര്‍ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. മോഷണം നടക്കുന്നതിന് മുമ്പായി 500 തവണയോളം ഇവര്‍ ഖാനുമായി കോണ്ടാക്ട് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആരതി എല്ലാം സമ്മതിച്ചു. സ്വന്തമായി ഒരു പുരാവസ്തു വില്‍പ്പന ശാല തുറക്കുന്നതിനായിട്ടാണ് ബന്ധുക്കളെ തന്നെ കൊള്ളയടിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. തന്റെ സഹോദരന്റെ വീട്ടില്‍ വെച്ച് നേരത്തേ പരിചയപ്പെട്ടിട്ടുള്ള ഖാനുമായി ഇവര്‍ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്.

കള്ളന്മാര്‍ പണം നിറഞ്ഞ സേഫ് ഒരു ഈക്കോ കാറില്‍ കടത്തുകയും ഗസിയാബാദിന് സമീപത്ത് ഉപേക്ഷിക്കുകയും പിന്നീട് ആരതിക്ക് കൈമാറുകയും ചെയ്തു. ഇവര്‍ പണം മറ്റുള്ളവര്‍ക്ക് കൂടി വീതിച്ചു നല്‍കി. സംഭവത്തില്‍ ആരതിക്കെതിരേ മോഷണക്കുറ്റം ചുമത്തിയ പോലീസ് മറ്റുള്ളവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Ads by Google
Monday 19 Jun 2017 01.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW