Saturday, October 21, 2017 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.16 PM

സൈനികരുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ ഹോക്കി ടീം പോരാടി: ആദരമായി വിജയത്തിന്റെ നെറുകയില്‍ ത്രിവര്‍ണ്ണക്കൊടി

Indian, Hockey,Black Armband

ലണ്ടന്‍: സൈനികരുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ ഹോക്കി ടീം പൊരുതി നേടിയ വിജയം. പാക്കിസ്ഥാനെതിരായ വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരു സൂചകമായാണ് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചത്.

ഇന്ത്യന്‍ ഹോക്കി ടീം എന്നും സൈനികര്‍ക്ക് ഒപ്പമാണ്. 2016 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ നേടിയ കിരീടം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് സൈനികര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

ഇന്ത്യയെ സംരക്ഷിക്കുന്ന സൈനികരോട് ഇന്ത്യന്‍ ടീമിന് സ്‌നേഹവും ആദരവും മാത്രമേയുള്ളുവെന്നും സൈനികരില്‍ അഭിമാനം കൊണ്ട് അവരുടെ അര്‍പ്പണ മനോഭാവം കളിയില്‍ പകര്‍ത്താറുണ്ടെന്നും ശ്രീജേഷ് പറയുന്നു. ആം ബാന്‍ഡ് ധരിക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതാണെന്നും അതിര്‍ത്തിയില്‍ സമാധാനം തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും ശ്രീജേഷ് പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരായ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ഹോക്കി പട പാക്കിസ്ഥാനെ തകര്‍ത്തത്.

Ads by Google
Advertisement
Monday 19 Jun 2017 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW