Thursday, May 24, 2018 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 12.00 PM

ജീവനും -ജീവനു തുല്യവും: പാക്കിനു മുന്നില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ സാനിയ ആര്‍ക്കൊപ്പം

Sania Mirza, India and Pakistan, Super Sunday

ഓവല്‍: തന്റെ ജീവനായ ഇന്ത്യയും- ഭര്‍ത്താവിന്റെ ജീവനായ പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ടെന്നീസ് റാണി സാനിയ മിര്‍സ ആര്‍ക്കൊപ്പമാണ്, എന്താണ് പറയുക എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരുന്നു. സ്വന്തം രാജ്യത്തിനെതിരെ ഭര്‍ത്താവ് ഷുഐബ് മാലിക് അടക്കമുള്ള 11 പാക്ക് നിര അണി നിരന്നപ്പോള്‍ സാനിയ സത്യത്തില്‍ ആര്‍ക്കൊപ്പം ആയിരിക്കും.

ആവേശപ്പോരില്‍ ഇന്ത്യ അടിയറവു പറഞ്ഞപ്പോള്‍ സാനിയയുടെ ട്വീറ്റെത്തി. ഇന്ത്യ ക്രിക്കറ്റില്‍ പരാജയപ്പെട്ടെങ്കിലും ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ വിജയിച്ചു. ഹോക്കിയില്‍ വിജയിച്ച് മാനം രക്ഷിച്ചതുകൊണ്ട് സാനിയ രക്ഷപ്പെട്ടു. അല്ലെങ്കില്‍ പരാജയപ്പെട്ട നീലപ്പടയ്ക്ക് അഭിനന്ദനം അറിയിക്കേണ്ടി വന്നേനെ.

ഇന്ത്യന്‍ ടീമിനും, പാക്കിസ്ഥാന്‍ ടീമിലും അഭിനന്ദനങ്ങള്‍ എന്നായിരുന്നു സാനിയയുടെ പ്രതികരണം. സ്‌പോര്‍ട്‌സ് എല്ലായ്‌പ്പോഴും എല്ലാവരെയും തുല്യരാക്കുന്നുവെന്നും സാനിയ ട്വീറ്ററില്‍ കുറിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ പാക്കിസ്ഥാനു മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് പരാജയയപ്പെടുത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW