Thursday, December 14, 2017 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 11.35 AM

തോല്‍വിക്ക് മുന്നില്‍ മുട്ടുമടക്കാതെ പാണ്ഡ്യ; ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡ് മറികടന്നു

uploads/news/2017/06/119806/pandya.jpg

ഓവല്‍: പാക്ക് പടയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുട്ടുമടക്കിയപ്പോഴും രാജാവായി തലയുയര്‍ത്തി നിന്ന് 23കാരന്‍ ഹര്‍ദിക് പാണ്ഡ്യ. പൊരുതി തോറ്റ ഒരേയൊരാള്‍. നിശബ്ദമായ ഗാലറിക്ക് മുന്നിലേയ്ക്ക് പ്രതീക്ഷയായാണ് പാണ്ഡ്യ എത്തിയത്. ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷകള്‍ നിറഞ്ഞ സമയം. എന്നാല്‍ ജഡേജയുടെ പിഴവില്‍ പാണ്ഡ്യ റണ്‍ ഔട്ട് ആയപ്പോള്‍ പരാജയം ഉറപ്പിച്ചു.

പക്ഷേ ക്രീസില്‍ നിന്ന് രാജാവായി തന്നെയാണ് പാണ്ഡ്യ മടങ്ങിയത്. ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയിലെത്തുന്ന താരമായി പാണ്ഡ്യ. 32-ാം പന്തില്‍ സിക്‌സിലൂടെ പാണ്ഡ്യ 50 റണ്‍സ് നേടി. നാല് ഫോറും ആറ് സിക്‌സും പാണ്ഡ്യ നേടി. ആഡം ഗില്‍ക്രിസ്റ്റിന്റെ പേരിലുള്ള റെക്കോര്‍ഡായിരുന്നു ഇത്.

ഓസ്‌ട്രേലിയന്‍ താരമായ ഗില്‍ക്രിസ്റ്റ് 1999 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 33 ബോളില്‍ 50 റണ്‍സ് നേടിയിരുന്നു. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്നലെ തിളങ്ങിയതും പാണ്ഡ്യ തന്നെ. 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി ഫകര്‍സമാന്റെ വിക്കറ്റ് നേടിയതും പാണ്ഡ്യയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW