Friday, May 25, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 10.39 AM

പുതുവൈപ്പ് സമരത്തിന് തീവ്രവാദ സംഘടനകളുടെ പിന്തുണയെന്ന് എസ്.പി; ഭരണകൂട ഭീകരതയെന്ന് സമരസമിതി

സമരക്കാര്‍ക്കു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ നടത്തിവരുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്
Puthuvype strike

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പുതുവൈപ്പിലുള്ള സ്ത്രീകള്‍ അടക്കമുള്ളവരെ സമരത്തിലേക്ക് എത്തിച്ചത് ഇവരാണ്. അല്ലാതെ ഇത്തരത്തില്‍ ഒരു സമരത്തിലേക്ക് എത്താന്‍ കഴിവുള്ളവരല്ല ഇവിടെയുള്ളതെന്നും എസ്.പി പറഞ്ഞു. തീവ്രവാദ ഇടപെടല്‍ ഉണ്ടായോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സമരക്കാരെ തീവ്രവാദികളും അക്രമികളുമായി ചിത്രീകരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സമരസമിതി പ്രതികരിച്ചു. സമാധാനപരമായി സമരം നടത്തിവന്നിവര്‍ക്കു നേരെ പോലീസ് കിരാതമായ ആക്രമണമാണ് നടത്തിയത്. നിര്‍മ്മാണ സ്ഥലത്തുനിന്നാണ് പോലീസിനും സമരക്കാര്‍ക്കും നേരെ കല്ലേറുണ്ടായതെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ടെങ്കിലും സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരം തുടരും. മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതി പറയുന്നത്. 21നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുവനന്തപുരത്ത് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, സമരക്കാര്‍ക്കു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ എറണാകുളം ജില്ലയില്‍ നടത്തിവരുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഫിഷര്‍മാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരദേശ ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഫെയര്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഹര്‍ത്താലിനോട മെര്‍ച്ചന്റ് അസോസിയേഷന്‍ സഹകരിക്കുന്നില്ല. വൈപ്പിന്‍ നിയോജനമണ്ഡലത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW