Saturday, August 19, 2017 Last Updated 21 Min 23 Sec ago English Edition
Todays E paper
Monday 19 Jun 2017 10.30 AM

21 മാസമായി ജയിലില്‍, ഭര്‍ത്താവിനായി മുട്ടാത്ത വാതിലുകളില്ല: തകര്‍ന്നടിഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ആദ്യമായി തുറന്നുപറയുന്നു

Atlas Ramachandran, Indira, Desperate plea
കടപ്പാട്: ഖലീജ് ടൈംസ്‌

ദുബായ്: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം.എം രാമചന്ദ്രനെ മോചിപ്പിക്കാന്‍ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ പോരാട്ടം തുടരുന്നു. 21 മാസമായി ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനായി മുട്ടാത്ത വാതിലുകളില്ലാതെ തകര്‍ന്നടിഞ്ഞ് ആദ്യമായാണ് ഭാര്യ ഇന്ദിര ഒരു മാധ്യമത്തിനു തുറന്നുപറച്ചില്‍ നടത്തുന്നത്.

ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി തുറന്നുപറച്ചില്‍ നടത്തിയത്. 75 കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ 2015 ആഗസ്റ്റ് 23 നാണ് ദുബായ് പോലീസ് അറസ്റ്റു ചെയ്തത്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയ കേസിലാണ് അദേഹം മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.

ആരോഗ്യ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രനെ കഴിഞ്ഞ ദിവസം വീല്‍ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ആരോഗ്യം ക്ഷയിച്ച് താനും ഒറ്റപ്പെട്ട അവസ്ഥയിലായി എന്ന് 68 കാരിയായ ഇന്ദിര പറയുന്നു.

തന്റെ ഭര്‍ത്താവിനായി കരുനീക്കം നടത്തിയവര്‍ തനിക്കെതിരെയും നീങ്ങുകയാണ്. ചില ബാങ്കുകള്‍ തനിക്കെതിരെയും സിവില്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ താനും ജയിലാകുമോയെന്ന് ഭയത്തോടെയാണ് ഓരോ ദവസവും ഇവര്‍ തള്ളിനീക്കുന്നത്.

വാടക നല്‍കാന്‍ പോലും പണം ഇല്ലാതെയാണ് തന്റെ ഭര്‍ത്താവിനായി ഇവര്‍ പോരാട്ടം നടത്തുന്നത്. വീട്ടമ്മയായ ഇന്ദിര ഭര്‍ത്താഖവിന്റെ ബിസിനസില്‍ ഇടപെട്ടിരുന്നില്ല. 2015 ല്‍ 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസോടെയാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തകര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദേഹത്തെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തുമെന്നായിരതുന്നു തന്റൈ പ്രതീക്ഷ എന്നാല്‍ അതോശട ജീവിതം തകര്‍ന്നടിഞ്ഞു.

ദുബായ് യുദ്ധകാലത്ത് തകര്‍ന്നടിഞ്ഞ അറ്റ്‌ലസ് സാമ്രജ്യത്തില്‍ നിന്നാണ് വിശ്വസ്ത സ്ഥാപനമായി വീണ്ടും പടുത്തുയര്‍ത്തിയത്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണികള്‍ ഉയരുകയാണ്. സഹായത്തിനായി കോടികള്‍ ആവശ്യപ്പെടുന്നു. 3.5 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് തകര്‍ന്നടിഞ്ഞത്. യുഎഇയിലെ 19 ശാഖകള്‍ക്കു പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും ഷട്ടര്‍ വീണു.

മസ്‌ക്കറ്റിലെ രണ്ടു ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് ഇന്ദിര പറയുന്നു. ആ പണം കൊണ്ട് ബാങ്കുകളുമായി താല്‍ക്കാലിക സെറ്റില്‍മെന്റ് ഉണ്ടാക്കി രാമചന്ദ്രനെ പുറത്തുകൊണ്ടുവരാനാകുമെന്നാണ് ഇന്ദിരയുടെ പ്രതീക്ഷ. വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാമെന്നാണ് ഉറപ്പ് നല്‍കിയിരുക്കുന്നത്. മൂന്നു ബാങ്കുകള്‍ കൂടി ആ ഉറപ്പ് നല്‍കിയാല്‍ രാമചന്ദ്രനെ പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. ജയിലില്‍ നിന്ന് പുറത്തെത്തി ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്‌ലസ് വീണ്ടും തിരിച്ചുവരുമെന്ന് ഈ ഭാര്യ സ്വപ്നം കാണുന്നു. മാനുഷിക പരിഗണന എങ്കിലും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Ads by Google
Monday 19 Jun 2017 10.30 AM
YOU MAY BE INTERESTED
TRENDING NOW