Tuesday, August 22, 2017 Last Updated 44 Min 56 Sec ago English Edition
Todays E paper
Monday 19 Jun 2017 09.07 AM

ലണ്ടനെ ഞെട്ടിച്ച് വീണ്ടും ആക്രമണം: പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലീങ്ങള്‍ക്കിടയിലേയ്ക്ക് വാഹനം പാഞ്ഞുകയറി

London, Worshipers,Van hits

ലണ്ടന്‍: ലണ്ടനെ ഞെട്ടിച്ച് വീണ്ടും ആക്രമണം.പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലീങ്ങള്‍ക്കിടയിലേിയ്ക്ക് വാഹനം പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരുക്ക്. വടക്കന്‍ ലണ്ടനിലെ സെവന്‍ സിസ്‌റ്റേഴ്‌സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേയ്ക്കാണ് വാന്‍ പാഞ്ഞുകയറിയത്.

പത്തോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചനകള്‍. മനപൂര്‍വം ജനക്കൂട്ടത്തിലേയ്ക്ക് വെളുത്ത നിറത്തിലുള്ള വാന്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ വാന്‍ ഉപേക്ഷിച്ച് വാനില്‍ നിന്ന് മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടതായും പറയപ്പെടുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ സമയമായിരുന്നതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്ന സമയത്താണ് അപടകടമുണ്ടായത്.

ഭീകരാക്രമണം ആയിരുന്നുവെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. അപകടമല്ല ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്ന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിലും തീ പിടുത്തത്തിന്റെയും ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് വീണ്ടും ആക്രമണം.

Ads by Google
TRENDING NOW