Tuesday, August 22, 2017 Last Updated 4 Min 52 Sec ago English Edition
Todays E paper
Monday 19 Jun 2017 07.47 AM

ഉദ്ഘാടനപ്പിറ്റേന്ന് മെട്രോയില്‍ നിരാലംബരും തൊഴിലാളികളും; ഭിന്നശേഷി കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളും ഇന്നലെ യാത്രക്കാരായി

uploads/news/2017/06/119772/metro.jpg

കൊച്ചി: ഉദ്ഘാടനപ്പിറ്റേന്ന് മെട്രോ ഓടിയത് അംഗപരിമിതര്‍ക്കും അഗതികള്‍ക്കും തൊഴിലാളികളുടെയും സന്തോഷത്തിനു വേണ്ടി. എറണാകുളം ജില്ലയിലെ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അഗതിമന്ദിരങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരും മെട്രോ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു ഇന്നലെ മെട്രോ യാത്രക്കാര്‍. ഇവര്‍ക്കൊപ്പം ആരോഗ്യമന്ത്രി കെ.കെ. െശെലജയും ആദ്യയാത്ര നടത്തി.

മെട്രോ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ളവര്‍ക്കു വേണ്ടിയാണ് രാവിലെ സൗജന്യ സര്‍വീസ് ഒരുക്കിയത്. സ്‌പെഷല്‍ സ്‌കൂളിലെ കുറച്ചു വിദ്യാര്‍ഥികളാണ് കളമശേരിയില്‍നിന്ന് ആലുവ വരെ മന്ത്രിക്കൊപ്പം യാത്ര ചെയ്തത്. പിന്നാലെയുള്ള ട്രെയിനില്‍ മറ്റു കുട്ടികള്‍ക്കും മെട്രോ അധികൃതര്‍ യാത്രാസൗകര്യം ഒരുക്കി. സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയും സ്‌നേഹയാത്രയില്‍ പങ്കുചേര്‍ന്നു. ഭിന്നശേഷിയുള്ള 450 കുട്ടികള്‍ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റിന്റെ നേതൃത്വത്തിലാണ് മെട്രോ യാത്രയ്ക്കായെത്തിയത്. 43 സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ യാത്രയില്‍ പങ്കുചേര്‍ന്നു. അധ്യാപകരും വളണ്ടിയര്‍മാരും ഉള്‍പ്പെടെ 150 പേരും ഒപ്പമുണ്ടായിരുന്നു.

ആര്‍പ്പുവിളികളോടെയാണ് കുട്ടികള്‍ മന്ത്രിയെ സ്വീകരിച്ചത്. അവര്‍ക്കൊപ്പം മന്ത്രി സെല്‍ഫിയെടുത്തു. തനിക്കും അങ്ങനെ ട്രെയിനില്‍ കയറാന്‍ പറ്റിയിട്ടില്ലെന്നും ഇപ്പോഴാണ് ഭാഗ്യം കിട്ടുന്നതെന്നും മന്ത്രി കുട്ടികളോടു പറഞ്ഞു. മെട്രോ ട്രെയിനില്‍ കയറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു കുട്ടികള്‍ പ്രതികരിച്ചു.

കുട്ടികള്‍ നിര്‍മിച്ച ചില വസ്തുക്കളും പെയിന്റിങ്ങുകളും മന്ത്രിക്കു സമ്മാനമായി നല്‍കി. ഉച്ചയ്ക്കുശേഷമാണു മെട്രോ നിര്‍മാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തിയത്. മെട്രോയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ ലഭിച്ച ടിക്കറ്റ് െകെവശം സൂക്ഷിച്ചവര്‍ക്കും യാത്രയ്ക്ക് അവസരമൊരുക്കി. ഇന്ന് രാവിലെ ആറു മുതലാണ് മെട്രോ പൂര്‍ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Ads by Google
TRENDING NOW