Wednesday, January 17, 2018 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 07.37 AM

കാലവര്‍ഷം കനത്തില്ലെങ്കില്‍ പനി ഇനിയും കാലദൂതനാകും

uploads/news/2017/06/119770/fever.jpg

കോട്ടയം: കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ പനിമരണം വര്‍ധിക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍. തുടക്കത്തില്‍ ശക്‌തമായിരുന്ന കാലവര്‍ഷം പിന്നീട്‌ ഉള്‍വലിഞ്ഞതാണു കേരളത്തെ രോഗക്കിടക്കയിലാക്കിയത്‌. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടുകളില്‍ കൊതുക്‌ പെരുകിയതു പനി വ്യാപിക്കാന്‍ കാരണമായി.

മഴ മാറിയപ്പോള്‍ കുടിവെള്ളസ്രോതസുകള്‍ മലിനമായതു വൈറല്‍ പനി പടരാന്‍ കാരണമായി. കാലാവസ്‌ഥാ വ്യതിയാനം മൂലം മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറഞ്ഞതും വൈറസ്‌ ആക്രമണത്തിനു കാരണമായെന്നാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതരുടെ വിലയിരുത്തല്‍.കാലവര്‍ഷം തുടക്കത്തില്‍ തിമിര്‍ത്തുപെയ്‌തെങ്കിലും കഴിഞ്ഞയാഴ്‌ച പിന്‍വലിഞ്ഞതാണു തിരിച്ചടിയായത്‌.

കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ എട്ടു ജില്ലകളില്‍ പ്രതീക്ഷിച്ച കാലവര്‍ഷം ലഭിച്ചില്ല. സാധാരണഗതിയില്‍ മഴ ശക്‌തമാകുന്ന ജൂണ്‍ രണ്ടാംവാരം ഒരു ജില്ലയില്‍പോലും ആവശ്യത്തിനു മഴ ലഭിച്ചില്ല. ആലപ്പുഴ, എറണാകുളം, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട്‌ ജില്ലകളിലാണു മഴ കുറഞ്ഞത്‌. തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളില്‍ വേനലിനെ അനുസ്‌മരിപ്പിക്കും വിധം താപനില 32 ഡിഗ്രി പിന്നിട്ടു.

മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളിയതും പനി ബാധിതര്‍ വര്‍ധിക്കാന്‍ കാരണമായി. തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഏപ്രില്‍-മേയില്‍ വ്യാപക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും രോഗങ്ങളെ തടയാനായില്ല. പഞ്ചായത്ത്‌, നഗരസഭാ വാര്‍ഡുകളില്‍ 25,000, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 35000 രൂപ വീതം ചെലവഴിച്ചായിരുന്നു പ്രതിരോധപ്രവര്‍ത്തനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW