Monday, May 28, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 06.47 AM

സത്യപ്രതിജ്ഞ ചെയ്തത് ഗുരു നല്‍കിയ പുഷ്പം പോക്കറ്റില്‍ സൂക്ഷിച്ചു കൊണ്ട്; സന്യസിക്കാന്‍ ചെന്ന മോഡിയെ രാഷ്ട്രീയക്കാരനാക്കിയത് ഈ സ്വാമി

uploads/news/2017/06/119766/modi.jpg

കൊല്‍ക്കത്ത: നോട്ടു നിരോധനവും ജിഎസ്ടിയും വിദേശരാജ്യങ്ങളുമായുള്ള അടുപ്പവും അകലവും ഒക്കെയായി ലോകം ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ലോകനേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് ഉറപ്പ്.

ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം കരുത്തും നിശ്ചയദാര്‍ഡ്യവും കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഒരിക്കല്‍ സന്യസത്തിന്റെ വഴി തേടാന്‍ ഒരുങ്ങിയ അദ്ദേഹത്തെ പ്രധാനമന്ത്രി പദം വരെയാക്കാന്‍ പോന്ന രാഷ്ട്രീയ ജീവിതത്തിലേക്ക് വഴി തിരിച്ചു വിട്ടത് സ്വാമി ആത്മസ്ഥാനന്ദയുമായുള്ള അടുപ്പം. പ്രധാനമന്ത്രി മാനസഗുരുവായി കണക്കാക്കപ്പെടുന്നത് ഈ സ്വാമിയെയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയതാണ്പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്വാമി ആത്മസ്ഥാനന്ദയുമായുള്ള അടുപ്പം. സ്വാമി മോഡിക്കു ഗുരുവായിരുന്നു. ആ പാദങ്ങളില്‍നിന്ന് അനുഗ്രഹം പ്രാപിച്ചായിരുന്നു മോഡിയുടെ ഓരോ ചുവടുവയ്പും. നേരത്തെ ഇരുവരും രാജ്‌ഘോട്ടില്‍ ഉണ്ടായിരുന്ന ഘട്ടങ്ങളിലൊക്കെ മോഡി അദ്ദേഹത്തെ ആശ്രമത്തില്‍ ദര്‍ശിച്ചിരുന്നു. 1966 ലാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആര്‍.കെ.എം. ആശ്രമത്തിന്റെ ചുമതലയേല്‍ക്കാന്‍ സ്വാമി ആത്മസ്ഥാനന്ദ എത്തുന്നത്. സ്വാമി വിവേകാനന്ദനില്‍ ആകൃഷ്ടനായ മോഡി െവെകാതെ ആശ്രമത്തിലെത്തി.

ആത്മസ്ഥാനന്ദയ്ക്കു ശിഷ്യപ്പെടാന്‍ ഏറെ ശ്രമിച്ചെങ്കിലും സ്വാമി അതു സമ്മതിച്ചില്ല. രാഷ്ട്രീയമാണ് മോഡിയുടെ തട്ടകമെന്നു സ്വാമി കണ്ടിരുന്നു. പിന്നീട് കുറേക്കാലം ആശ്രമത്തില്‍ തങ്ങിയ മോഡി െവെകാതെ ആര്‍.എസ്.എസിലും അതുവഴി രാഷ്ട്രീയത്തിലേക്കും ചുവടു മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് ഒമ്പതിന് സ്വാമി ചികില്‍സയിലായിരുന്ന ഘട്ടത്തിലും കൊല്‍ക്കത്തയില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഗുരുവിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴും സ്വാമിയുമായുള്ള ബന്ധത്തില്‍ ആഴം തുടര്‍ന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ ഗുരു പ്രസാദമായി നല്‍കിയ പുഷ്പം ഉണ്ടായിരുന്നത്രേ. സന്യാസത്തിന് വേണ്ടി ജീവിതം പോലും ത്യജിച്ച മോഡി പക്ഷേ ജീവിതം രാഷ്ട്രത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW